KERALALATEST

മത്തായിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, സംസ്‌ക്കാരം നാളെ

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. നാല്‍പ്പത്ദിവസങ്ങളായി മൃതദേഹം സംസ്‌ക്കരിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാളെ കുടപ്പനക്കുന്ന് പള്ളിയില്‍ മത്തായിയുടെ മൃതശരീരം അടക്കം ചെയ്യും.
ആദ്യം നടത്തിയ ഇന്‍ക്വസ്റ്റ് നടപടിയിലും പോസ്റ്റ്‌മോര്‍ട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതല്‍ മുറിവുകള്‍ കൂടി ഇന്ന് നടത്തിയ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സബ് കളക്ടര്‍, സിബിഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്. ഒന്നരയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ മൃതദേഹം സിബിഐ ആവശ്യപ്രകാരം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൂന്ന് ഡോക്ടര്‍മാരാണ് മത്തായിയുടെ മൃതദേഹവും സിബിഐയുടെ ആവശ്യപ്രകാരം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഭര്‍ത്താവിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തും വരെ മൃതദേഹം മറവ് ചെയ്യേണ്ടെന്ന ശക്തമായ നിലപാട് മത്തായിയുടെ ഭാര്യ സ്വീകരിച്ചതോടെയാണ് സംഭവത്തില്‍ ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണവും ഇപ്പോള്‍ സിബിഐ അന്വേഷണത്തിനും വഴി തുറന്നത്.

Tags

Related Articles

Back to top button
Close