BREAKING NEWSLATESTNATIONAL

ഛത്തീസ്ഗഢില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ബൈജാപുര്‍: ഛത്തീസ്ഗഢിലെ ബൈജാപുരില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ഏതാനും മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
മാവോവാദി സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സുക്മബൈജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
എസ്ടിഎഫ്,ഡിആര്‍ജി,സിആര്‍പിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്. സൈന്യത്തിനു നേരെ മാവോവാദി സംഘം വെടിയുതിര്‍ത്തതോടെ സൈന്യവും തിരിച്ചടിച്ചു.

Related Articles

Back to top button