BREAKING NEWSLATESTNATIONAL

മാവോവാദികളുടെ അക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികള്‍ വെച്ച ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ സിംഗ്ബം ജില്ലയില്‍ ഹോയഹത്തു ഗ്രാമത്തില്‍ ടോക്ലോ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 8.45നാണ് സംഭവം.
പ്രദേശത്ത് സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു സി.ആര്‍.പി.എഫ്. 197 ബറ്റാലിയനും സംസ്ഥാന പോലീസിന്റെ പ്രത്യേക യൂണിറ്റായ ജാര്‍ഖണ്ഡ് ജാഗ്വാറും. ഇതിനിടെയാണ് സ്‌ഫോടനം. ഐ.ഇ.ഡി. ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ജാര്‍ഖണ്ഡ് ജാഗ്വാര്‍ യൂണിറ്റിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ദേവേന്ദ്ര കുമാര്‍ പണ്ഡിറ്റ്, കോണ്‍സ്റ്റബിള്‍മാരായ ഹര്‍ദ്വാര്‍ ഷാ, കിരണ്‍ സുരിന്‍ എന്നിവരാണ് മരിച്ചത്. കോണ്‍സ്റ്റബിള്‍മാരായ ഡീപ് ടോപ്‌നോ, നിക്കു ഒറാവോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Related Articles

Back to top button