BREAKINGKERALA

കോടതി മുറിയിലും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കി കൊച്ചിയില്‍ പിടിയിലായ മനോജ്; റിമാന്റ് ചെയ്തു

കൊച്ചി: ഇന്നലെ കൊച്ചിയില്‍ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മനോജിനെ കോടതി റിമാന്‍ഡ് ചെയ്തു. സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇയാള്‍ മാവോസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയിലെ സന്ദേശ വാഹകന്‍ എന്ന നിലയിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. പണം വാങ്ങുന്നതിനായി കൊച്ചിയിലെ ഫ്‌ലാറ്റില്‍ എത്തുന്നതായുളള വിവരം പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്.മാധ്യമപ്രവര്‍ത്തകര്‍ ഇദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. സായുധ പൊലീസ് സംഘത്തിന്റെ സുരക്ഷയോടെയാണ് ഇദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ പിടിയിലായത്. അരീക്കോട് നിന്നുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. വയനാട്ടില്‍ മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്ഥാപിച്ചത് കണ്ടെത്തിയതിന് പിന്നാലെ മനോജ് അടക്കമുള്ള വാണ്ടഡ് ലിസ്റ്റിലുള്ളവര്‍ക്കായി തീവ്രവാദ വിരുദ്ധ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.

Related Articles

Back to top button