തിരുവനന്തപുരം: കോടികളുടെ ജുവല്ലറി നിക്ഷേപ തട്ടിപ്പിൽ നിയമസഭാ സമിതിയുടെ അന്വേഷണം. മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീന്
എതിരായ പരാതി നിയമസഭയുടെ പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിയാകും അന്വേഷിക്കുക.
ഒരാഴ്ച മുൻപാണ് ഇതുസംബന്ധിച്ച ഫയലിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒപ്പിട്ടത്. ഖമറുദ്ദീന്റെ നടപടി സഭാംഗത്തിന് ചേരാത്തതും ചട്ടവിരുദ്ധമാണെന്നും കാട്ടി തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലനാണ് സ്പീക്കർക്ക് പരാതി നൽകിയത്.
ഖമറുദ്ദീനെതിരേ നടപടി വേണമെന്നും ആവശ്യമുണ്ട്. അടുത്തമാസം എത്തിക്സ് കമ്മിറ്റി യോഗം ചേരാനാണ് ആലോചന. ഖമറുദ്ദീനെ സഭാസമിതി വിളിച്ചുവരുത്തി വിശദീകരണം തേടും. എ.പ്രദീപ്കുമാറാണ് പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിയുടെ ചെയർമാൻ.