കൊച്ചി : മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍(എംസിഎക്സ്) അടിസ്ഥാന ലോഹങ്ങളുടെ വില്പനയില് സ്പോട്ട് എകസ്ചേഞ്ച് സംവിധാനം ഏര്‍പ്പെടുത്തുന്നു. സ്പോട്ട് എക്സ്ചേഞ്ച് ആരംഭിക്കുന്നതോടെ വിപണിയില്‍ അടിസ്ഥാന ലോഹങ്ങള്‍ക്ക് ന്യായ വില ഉറപ്പാക്കാന്‍ സാധിക്കുമെന്ന് എംസിഎകസ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി.എസ്.റെഡ്ഡി പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഒരു ലക്ഷം ടണ്‍ അടിസ്ഥാന ലോഹങ്ങളുടെ വില്പനയാണ് എംസിഎക്സ് വഴി നടന്നിട്ടുള്ളത്. ആഭ്യന്തരമായി ശുദ്ധീകരിച്ച സ്വര്‍ണ്ണം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനകം തന്നെ എംസിഎക്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ സ്വര്‍ണ്ണത്തിന്റെ നിലവാരം ഉറപ്പ് വരുത്തുന്നതിനും അമിതമായ സ്വര്‍ണ്ണ ഇറക്കുമതി തടയുന്നതിനും ആഗോള തലത്തിലുള്ള വിലയെ സ്വാധീനിക്കുന്നതിനും സഹായകമാകുമെന്ന് എംസിഎക്സ് അധികൃതര്‍ പറഞ്ഞു.