കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഒരു കിലോ എം.ഡി.എം.എ.യുമായി യുവതി അറസ്റ്റിലായ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൊച്ചി സ്വദേശി സഫീര്‍ ആണ് ആലുവ പോലീസിന്റെ വലയിലായത്. ബെംഗളൂരു മുനീശ്വരനഗര്‍ സ്വദേശിനി സര്‍മീന്‍ അക്തറി (26) നെ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.യുവതിയെ കൂട്ടാനായി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന സഫീറിനെയാണ് ഇപ്പോള്‍ പോലീസ് അറസ്റ്റുചെയ്തത്. മറ്റൊരാള്‍കൂടി സംഘത്തിലുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം പുരോ?ഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ലഹരി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സര്മീനും സഫീറും തമ്മില്‍നടത്തിയ വാട്സ് ആപ്പ് ചാറ്റുകള്‍ ഇരുവരുടേയും ഫോണുകളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞദിവസത്തെ പരിശോധന. വിപണിയില്‍ 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന ലഹരിയാണ് യുവതിയുടെ കൈവശമുണ്ടായിരുന്നത്.
ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. ഡല്‍ഹിയില്‍നിന്ന് എം.ഡി.എം.എ. കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ത്തന്നെ തിരിച്ചുപോവുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു.
1,103 Less than a minute