കൊച്ചി: ആലുവയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍. ദില്ലിയില്‍ നിന്നും കേരള എക്‌സ്പ്രസില്‍ വന്നിറങ്ങിയ ബെംഗളൂരു സ്വദേശിനി സെമില്‍ അക്തര്‍ എന്ന 26 കാരിയാണ് പൊലീസിന്റെ പിടിയിലായത്. ആലുവ റൂറല്‍ എസ് പിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമാണ് യുവതിയെ പിടികൂടിയത്. ഹീറ്ററിന്റെ ബോക്‌സിനുള്ളില്‍ ഖര രൂപത്തിലൊളിപ്പിച്ച ലഹരി ഒരു കിലോയോളം വരും.
അതേസമയം, അരൂരില്‍ 20 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയിലായി. അരൂരില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ത്തല ഡിവൈഎസ്പി സ്‌ക്വാഡും അരൂര്‍ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. അരൂരിലെ ഹോട്ടല്‍ ജോലിക്കായി വന്നതാണ് ഒഡീഷ സ്വദേശികള്‍.
1,099 Less than a minute