LATESTWORLD

എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ… സൂം മീറ്റിംഗിനിടെ സ്വയംഭോഗം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ പണിപോയി

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ലോകമെങ്ങും ഓഫീസുകളുടെ പ്രവര്‍ത്തനം വര്‍ക്ക് ഫ്രം ഹോം എന്ന ആശയത്തിലേക്ക് വഴിമാറിയത്. ഇതോടെ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളാണ് മിക്ക കമ്പനികളുടെയും വിര്‍ച്വല്‍ കോണ്‍ഫറന്‍സ് ഹാള്‍. എന്നാല്‍ ഇത്തരം ഒരു വിര്‍ച്വല്‍ മീറ്റിംഗ് ന്യുയോര്‍ക്കര്‍ മാസികയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ജോലി തെറിപ്പിച്ചു. സഹപ്രവര്‍ത്തകരുമായുള്ള സൂം കോളിനിടെ സ്വയംഭോഗം ചെയ്തതിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.
കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കറും ഡബ്ല്യുഎന്‍വൈസി റേഡിയോയും തമ്മിലുള്ള വീഡിയോ കോളിനിടെയാണ് റിപ്പോര്‍ട്ടര്‍ ജെഫ്രി ടോബ് സ്വയംഭോഗം ചെയ്തത്. അതേസമയം ക്യാമറ ഓണ്‍ ആയിരുന്ന കാര്യം താന്‍ അറിഞ്ഞില്ലെന്നും വീഡിയോ മ്യൂട്ട് ചെയ്‌തെന്നാണ് കരുതിയതെന്നുമാണ് ടോബിന്‍ പറയുന്നത്.
‘ഞാന്‍ ക്യാമറ ഓഫ് ആണെന്നു കരുതിയാണ് ഇത്തരമൊരു മണ്ടത്തരം ചെയ്തത്. എന്റെ ഭാര്യയോടും കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു, ‘ടോബിന്‍ പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ന്യൂയോര്‍ക്കറില്‍ നിന്നുള്ള നിരവധി വന്‍കിടക്കാര്‍ ഒരു തിരഞ്ഞെടുപ്പ് സിമുലേഷനായിരുന്നു. ഓരോ വ്യക്തിയും എത്രമാത്രം കണ്ടുവെന്ന് വ്യക്തമല്ലെന്ന് സൂം കോളിലുണ്ടായിരുന്ന ചിലര്‍ പറഞ്ഞു, എന്നാല്‍ ടോബിന്‍ ഞെട്ടുന്നത് കണ്ടു.
ന്യുയോര്‍ക്കറിലെ പല പ്രമുഖരും പങ്കെടുത്ത സൂം കോളിനിടെയായിരുന്നു ടോബിന്‍ സ്വയം ഭോഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ടോബിന്‍ സ്വയംഭോഗം ചെയ്യുന്നത് മീറ്റിംഗില്‍ പങ്കെടുത്ത ആരോക്കെ കണ്ടെന്നു വ്യക്തമല്ലെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ടോബിനെ സസ്‌പെന്‍ഡ് ചെയ്തതായി ന്യൂയോര്‍ക്കര്‍ വക്താവ് നതാലി റാബെ സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
സമാനമായ സംഭവം അര്‍ജന്റീനയിലും അടുത്തിടെയുണ്ടായി. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാര്‍ലമെന്റ് സമ്മേളനം ചേരുന്നതിനിടെ ഒരു അംഗം പങ്കാളിയുടെ നെഞ്ചില്‍ ചുംബിച്ചിരുന്നു. ഈ രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഒരു പാര്‍ലമെന്റ് അംഗം പ്രസംഗിക്കുന്നതിനിടെയാണ് മറ്റൊരു എംപിയായ ജുവാന്‍ എമിലിയോ അമേരി തന്റെ സമീപമുണ്ടായിരുന്ന ഒരു സ്ത്രീയുടെ മാറിടത്തില്‍ ചുംബിച്ചത്. വടക്കുകിഴക്കന്‍ പ്രവിശ്യയായ സാള്‍ട്ടയില്‍ നിന്നുള്ള ഈ പാര്‍ലമെന്റ് അംഗത്തെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker