KERALALATEST

സസ്‌പെന്‍ഷന്‍ 24 മണിക്കുറിനുള്ളില്‍ പുനപരിശോധിക്കും; മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സസ്‌പെന്‍ഷന്‍ നടപടി പുനഃപരിശോധിക്കാമെന്ന് യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കി. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര് എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ സമരം നടത്തിവന്നത്. നാളെ വൈകുന്നേരത്തികം ഡിഎംഇ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.
ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങള്‍ സങ്കടകരമാണെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു. സമാനതകളില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്നതെന്നും മുന്‍ അനുഭവങ്ങളും ഇല്ലെന്ന് പറഞ്ഞ അവര്‍, ആയിരക്കണക്കിന് വരുന്ന രോഗികളെ പരിചരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പെടാപ്പാടു പെടുകയാണെന്നും വിശദീകരിച്ചു. ഈ ഘട്ടത്തിലും ചെറിയ വീഴ്ചകള്‍ പോലും പര്‍വ്വതീകരിക്കാന്‍ ശ്രമം നടക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നടപടിക്ക് വിധേയരാവയര്‍ ത്യാഗപൂര്‍ണായ സേവനം ചെയ്തവരാണെന്നും ചെറിയ ശതമാനം വീഴ്ചകള്‍ ഉണ്ടാകുന്നത് യാഥാര്‍ഥ്യമാണെന്നും മന്ത്രി പറഞ്ഞു. വട്ടിയൂര്‍ക്കാവ് സ്വദേശിക്കാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ദുരനുഭവമുണ്ടായത്. ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിച്ചപ്പോഴാണു ദേഹത്തു പുഴുവരിക്കുന്നതു കണ്ടത്. സംഭവം വിവാദമായതോടെയായിരുന്നു ആരോഗ്യവകുപ്പ് നടപടിയെടുത്തത്.

Related Articles

Back to top button