BREAKING NEWSKERALA

രോഗിയെ പുഴുവരിച്ച സംഭവം: സര്‍ക്കാര്‍ കീഴടങ്ങി, ആരോഗ്യപ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍(ഡി.എം.ഇ.) റംലാബീവി, ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.
രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അരുണ, രണ്ട് ഹെഡ് നഴ്‌സുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. നേരത്തേ, ഡി.എം.ഇ.യുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ നടപടിക്കെതിരേ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രതിഷേധസമരം നടത്തിയിരുന്നു.
ഓഗസ്റ്റ് 21ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ശരീരത്തിലാണ് പുഴുവരിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് ശരീരത്തില്‍ പുഴുവരിച്ചത് ബന്ധുക്കള്‍ കണ്ടെത്തിയത്.
സംഭവം വിവാദമായതോടെ മുഖംരക്ഷിക്കാനാണ് സര്‍ക്കാര്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും നഴ്‌സുമാരും സമരം തുടങ്ങി. ആദ്യമൊക്കെ സമരക്കാരെ വരുതിയിലാക്കുമെന്ന് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞെങ്കിലും ഒടുവില്‍ അവര്‍ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് ഉള്‍പ്പടെയുള്ള നടപടിയിലേക്ക് 24 മണിക്കൂറിനുള്ളില്‍ എത്താമെന്ന ഉറപ്പിലാണ് ഡോക്ടര്‍മാരും നഴ്‌സുമാരും പിന്‍വലിച്ചത്. ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് സമരക്കാര്‍ക്കു നേരേ കേസ് ചാര്‍ജ് ചെയ്തിട്ടു പോലും അവര്‍ പിന്‍മാറില്ലെന്ന് ഉറച്ചു നിന്നതോടെയാണ് സര്‍ക്കാര്‍ അച്ചടക്ക നടപടികള്‍ പിന്‍വലിച്ചിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker