ENTERTAINMENTMALAYALAM

മീനാക്ഷി പറയുന്നു… ‘ഐ മിസ് യു അമ്മ’; മഞ്ജുവിനൊപ്പം പോവുകയാണോ മകള്‍

മലയാള സിനിമയിലെ പ്രിയങ്കരനായ താരമാണ് ദിലീപ്. എന്നാല്‍ ദിലീപിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പല വിവാദങ്ങളും നിലനിന്നിരുന്നു. അതുപോലെ തന്നെ താര തിളക്കം കൊണ്ട് മുന്നില്‍ നില്‍ക്കുന്നവരാണ് ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവും രണ്ടാം ഭാര്യ കാവ്യയും.
ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനവും തൊട്ടുപിന്നാലെ കാവ്യയുമായുള്ള വിവാഹവും നടന്നതോടെ ദിലീപ് ഗോസിപ്പുകളില്‍ നിറഞ്ഞു നിന്നു. സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി കാഴ്ചവെച്ച പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്കും ആവേശമായിരുന്നു. കാവ്യക്കും ദിലീപിനും ഒപ്പം ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷിയും നിന്നതോടെ ആരാധകര്‍ അമ്പരന്നു.
സ്വന്തം അമ്മയെ മറന്ന് മീനാക്ഷി ദിലീപിനും കാവ്യക്കും ഒപ്പം നിന്നതില്‍ മീനക്ഷിക്കെതിരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം മീനാക്ഷി മഞ്ജുവിനൊപ്പം പോകാന്‍ തയ്യാറാകുന്നു എന്നാണ്. എന്നാല്‍ ഈ വാര്‍ത്ത എത്രത്തോളം സത്യമാണെന്ന് അറിയില്ല. മീനാക്ഷി പങ്കുവെച്ചു എന്ന തരത്തില്‍ പറയപ്പെടുന്ന ഒരു കുറിപ്പ് വൈറലാവുകയാണ്. കുറിപ്പ് ഇങ്ങനെ;
ഐ മിസ് യു അമ്മ. ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു. എനിക്ക് അമ്മയില്ലാതെ പറ്റില്ല. ഞാന്‍ ഇപ്പോഴാണ് അമ്മയുടെ വില മനസ്സിലാക്കുന്നത്. അമ്മയുടെ സ്‌നേഹം നല്‍കിയ അച്ഛന്‍ ആയിരുന്നു എന്റെ ഹീറോ. എന്നാല്‍ ആ ഹീറോയ്‌ക്കൊപ്പം അമ്മയും എന്റെ കൂടെ വേണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാണ് മീനാക്ഷി കുറിപ്പ് എഴുതിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ അറിയാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ് സിനിമാ ലോകം.

Related Articles

Back to top button