ഒരുമിച്ച് ജീവിച്ച് കൊതിതീരും മുന്‍പേയാണ് നടന് ചിരഞ്ജീവി സര്‍ജ എന്ന ചിരുവിനെ ഭാര്യയും നടിയുമായ മേഘ്ന രാജില്‍ നിന്നും മരണം തട്ടിയെടുത്തത്.പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ല്‍ വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍.
ചിരുവിന്റെ മരണത്തോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റും വിട്ടു നില്‍ക്കുകയായിരുന്നു മേഘ്ന. എന്നാല്‍ ഇപ്പോള്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് രം?ഗത്തെത്തിയിരിക്കുകയാണ് താരം. മേഘ്ന ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നും ചിരു പുനര്‍ജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യൂട്യൂബ് വീഡിയോകളോടാണ് താരം പ്രതികരിച്ചിരിക്കുന്നത്.
‘ഒരുപാട് നാളായി നിങ്ങളോട് ഞാന്‍ സംസാരിച്ചിട്ട്. ഞാന്‍ സംസാരിക്കും ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകള്‍ക്ക് നിങ്ങള്‍ ശ്രദ്ധ കൊടുക്കരുത്. എന്നെക്കുറിച്ചും എന്റെ കുടംബത്തെക്കുറിച്ചുമുള്ള എന്ത് വാര്‍ത്തയും ഞാന്‍ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും’ മേഘ്ന സോഷ്യല്‍മീഡിയില്‍ കുറിച്ചു…
ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം.
ചിരു, ഞാന്‍ ഒരുപാട് ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള? കാര്യങ്ങള്‍ക്ക് വാക്കുകള്‍ കണ്ടെത്താന്‍ എനിക്ക് കഴിയുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് വിവരിക്കാന്‍ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തന്, എന്റെ ഭര്‍ത്താവ്, ഇതിനെല്ലാം അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.
ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോള്‍, ‘ ഞാന്‍ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളില്‍ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ, വേദനിച്ച്, ഒരായിരം തവണ ഞാന്‍ മരിക്കുന്നു.
പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം എന്റെ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാന്‍ തളരുമ്പോഴും, ഒരു കാവല്‍ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.
നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാന്‍ കഴിയില്ല, അല്ലേ?. നീ എനിക്കു നല്കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് . നമ്മുടെ സ്നേഹത്തിന്റെ പ്രതീകം. ഈ അത്ഭുതത്തിന് ഞാന്‍ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്.
നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍. നിന്നെ വീണ്ടും കൈകളിലേന്താന്‍, നിന്റെ പുഞ്ചിരി കാണാന്‍, മുറി മുഴുവന്‍ പ്രകാശം പരത്തുന്ന നിന്റെ ചിരി കേള്‍ക്കാന്‍ കാത്തിരിക്കാന്‍ വയ്യ. ഞാന്‍ നിനക്കായി കാത്തിരിക്കും. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കണം. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നില്‍ തന്നെയുണ്ട്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു…ചിരഞ്ജീവിയുടെ മരണ ശേഷം മേഘ്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികളാണിത്.