ENTERTAINMENTMALAYALAM

ബെഡ്ഷീറ്റിനുള്ളിലായിരുന്നു മുഴുവന്‍ സമയവും, ആരെയും ഫേയ്‌സ് ചെയ്യാതെ’; മേഘ്‌ന വിന്‍സെന്റ്

താന്‍ ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി മേഘ്‌ന വിന്‍സെന്റ്. രണ്ടര വര്‍ഷം മുന്‍പാണ് താന്‍ വിഷാദത്തില്‍ അകപ്പെട്ടത്. ആ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്നും താരം വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഡിപ്രഷന്‍ കാലത്തെക്കുറിച്ച് താരം പറഞ്ഞത്.ജീവിതത്തില്‍ ഇത്രയേറെ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും എങ്ങനെയാണ് സന്തോഷത്തോടെയിരിക്കാന്‍ സാധിക്കുന്നതെന്നും ഡിപ്രഷനെ എങ്ങനെയാണ് മറികടന്നത് എന്നുമായിരുന്നു ആരാധകന്റെ ചോദ്യം. ആരെയും ഫേയ്‌സ് ചെയ്യാന്‍ ആ സമയത്ത് കഴിയുമായിരുന്നില്ലെന്നും ബെഡ്ഷീറ്റിനുള്ളിലായിരുന്നു മുഴുവന്‍ സമയമെന്നും താരം വ്യക്തമാക്കി.”ആ അവസ്ഥ എന്താണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല. മുഴുവന്‍ സമയവും ഒരു ബെഡ്ഷീറ്റിനുള്ളില്‍ ഇരിക്കുകയായിരുന്നു. എനിക്ക് ആരെയും ഫെയ്‌സ് ചെയ്യേണ്ടായിരുന്നു. അങ്ങനെയൊരു അവസ്ഥയായിരുന്നു എന്റേത്. ഈയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ അതില്‍നിന്നു പുറത്തു വരാന്‍ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ അതത്ര എളുപ്പമല്ല. എന്താണ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അവര്‍ക്കു തന്നെ മനസ്സിലാകാത്ത അവസ്ഥയാണത്” മേഘ്‌ന പറഞ്ഞു. താന്‍ ഡിപ്രഷനെ മറികടന്നത് എങ്ങനെയെന്ന് വിഡിയോ ആയി ചെയ്ത് പങ്കുവെക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button