BREAKING NEWSLATESTNATIONAL

കശ്മീര്‍ തുറന്ന ജയിലായി, അവകാശങ്ങള്‍ ബിജെപി ലംഘിക്കുന്നു: മെഹ്ബൂബ മുഫ്തി

കശ്മീര്‍: അനധികൃത മണല്‍ ഖനനം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രദേശിക ഭരണകൂടം തന്നെ തടഞ്ഞുവെന്ന് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവ് മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ അവഹേളിക്കുകയാണെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
‘പ്രാദേശിക ഭരണകൂടം റമ്പിയാര സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടഞ്ഞു. അനധികൃത ടെണ്ടറുകളിലൂടെ മണല്‍ പുറത്തേക്ക് കടത്തുകയും പ്രദേശവാസികള്‍ക്കു സ്ഥലത്തു വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്. അത് ഞങ്ങളെ അവഹേളിക്കുകയല്ലാതെ മറ്റൊന്നുമല്ല’– അവര്‍ ട്വീറ്റ് ചെയ്തു.
‘മണല്‍ മാഫിയ പകല്‍ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ മിണ്ടാതിരിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഒരു നേതാവെന്ന നിലയില്‍, ഈ ആവലാതികള്‍ വിശദീകരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ബിജെപി എന്റെ അവകാശങ്ങള്‍ ലംഘിക്കുകയും ‘സുരക്ഷ’ എന്ന മറവില്‍ എന്റെ നീക്കങ്ങളെ തടയുകയും ചെയ്യുന്നു. ജമ്മു കശ്മീര്‍ തുറന്ന ജയിലായി മാറി’ – അവര്‍ ആരോപിച്ചു.

Related Articles

Back to top button