BOLLYWOODENTERTAINMENTLATESTWORLD

ഐറ്റം ഡാന്‍സര്‍ മെഹ്വിഷ് ഹയാത്ത് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഗേള്‍ ഫ്രെണ്ട്

കറാച്ചി:ഇന്ത്യ തിരയുന്ന കൊടും കുറ്റവാളി ഭീകര പട്ടികയില്‍ ഇടം പിടിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം വീണ്ടും വാര്‍ത്തകളില്‍ സജീവമാവുകയാണ്.കറാച്ചിയില്‍ ദാവൂദ് ഇബ്രാഹിം ഉണ്ടെന്നകാര്യം ആദ്യം പാകിസ്ഥാന്‍ സ്ഥിരീകരിക്കുകയും പിന്നീട് മാറ്റി പറയുകയും ചെയ്തു.എന്നാലിപ്പോള്‍ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഗേള്‍ ഫ്രെണ്ടിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സജീവം.പാകിസ്ഥാന്‍ സിനിമാ താരം മെഹ്വിഷ് ഹയാത്താണ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.
പാക്കിസ്ഥാന്‍ സിനിമയില്‍ ഐറ്റം ഡാന്‍സുകളിലൂടെ കടന്ന് വന്ന മെഹ്വിഷ് ചുരുങ്ങിയ കാലം കൊണ്ട് പാകിസ്ഥാന്‍ സിനിമയില്‍ ചുവടുറപ്പിക്കുയായിരുന്നു.37 കാരിയായ മെഹ്വിഷ് ഹയാത്ത് ശ്രദ്ധിക്കപെടുന്നത് 2019 ല്‍ പാകിസ്ഥാന്റെ സിവിലിയന്‍ ബഹുമതികളില്‍ ഒന്നായ തംഗഇഇംതിയാസ് നെടുന്നതോടെയാണ്.
പാകിസ്ഥാന്‍ സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ പോലും ചെയ്തിട്ടില്ലാത്ത മെഹ്വിഷ് ഈ പുരസ്‌ക്കാരം നേടിയതോടെ ഇവരെ ചുറ്റിപറ്റിയുള്ള ഉഹാപോഹങ്ങളും ഉടലെടുത്തു,ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
ബോളിവുഡില്‍ പോലും നിര്‍ണ്ണായക സ്വാധീനം ഉണ്ടായിരുന്ന ദാവൂദ് ഇബ്രാഹിമുമായി ഇവര്‍ക്ക് ഏറെ അടുത്ത ബന്ധം ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍,കറാച്ചിയിലെ ദാവൂദിന്റെ താമസ സ്ഥലത്ത് ഇവര്‍ നിത്യ സന്ദര്‍ശകയാണ്.നേരത്തെ ദാവൂദ് സംഘടിപ്പിക്കുന്ന പാര്‍ട്ടികളില്‍ അതിഥികളായി ബോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ദാവൂദ് ഇബ്രാഹിമിന് ബോളിവുഡില്‍ നിര്‍ണ്ണായക സ്വാധീനം ആണ് ഉണ്ടായിരുന്നത്,എന്നാലിപ്പോള്‍ കറാച്ചി കേന്ദ്രീകരിച്ച് പാക് സൈന്യത്തിന്റെയും ഐഎസ്‌ഐ യുടെയും സംരക്ഷണത്തില്‍ കഴിയുന്ന ദാവൂദിന് പാകിസ്ഥാനി സുന്ദരിയുമായും സൗഹൃദം ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഈ നടിക്ക് പാകിസ്ഥാന്‍ ഭരണകൂടത്തിലടക്കം നിര്‍ണ്ണായക സ്വാധീനം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കൂടി ഇതോടൊപ്പം ചേര്‍ത്തുവെയ്ക്കാവുന്നതാണ്.നേരത്തെ പാക് തീവ്രവാദം പ്രമേയമാക്കുന്ന വെബ് സീരിസ് ബാര്‍ഡ് ഓഫ് ബ്ലഡ് പുറത്തിറങ്ങിയ സമയത്ത് ഇവര്‍ ഇന്ത്യന്‍ സിനിമാ താരങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു,ഇമ്രാന്‍ ഹാഷ്മി നായകനായ സീരിസിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്ത സൂപ്പര്‍ താരം ഷാരൂഖ് ഖാനെ വിമര്‍ശിച്ച് രംഗത്ത് വന്ന ഇവര്‍ ”ഷാറൂഖ്, നിങ്ങള്‍ രാജ്യസ്‌നേഹി ആയിക്കൊള്ളൂ,അതിന് ഞങ്ങളെ എന്തിനാണ് വില്ലന്മാര്‍ ആക്കുന്നതെന്ന്” പറയുകയും ചെയ്തു.ഇപ്പോള്‍ ഇവരുടെ നിലപാടുകള്‍ക്ക് പിന്നിലെ രഹസ്യവും പുറത്തായിരിക്കുകയാണ്, ദാവൂദ് ഇബ്രഹിമുമായുള്ള ബന്ധമാണ് ഇവര്‍ക്ക് പാകിസ്ഥാന്‍ സിനിമയില്‍ അവസരം നല്‍കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker