BREAKING NEWSLATESTNATIONAL

ആണ്‍വേശ്യ ജോലി മോഹിച്ച് ചെന്നവര്‍ക്ക് പോയത് 23 ലക്ഷം, തട്ടിപ്പ് നടത്തിയത് 20 കരാന്‍

ന്യൂഡല്‍ഹി: വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് ആണ്‍ വേശ്യകള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 20 കാരന്‍ പിടിയില്‍. 23 ലക്ഷം രൂപയുടെ തട്ടിപ്പ് യുവാവ് നടത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബിഹാറിലെ ഖഗരിയയില്‍ നിന്നുള്ള അങ്കിത്ത് കുമാറാണ് കേസിലെ പ്രതി. ഡല്‍ഹിയിലെ ഉത്തംനഗറില്‍ താമസിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.
രാകേഷ് കുമാര്‍ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആണ്‍വേശ്യയുടെ ജോലി വാഗ്ദാനം ചെയ്ത് രാകേഷില്‍ നിന്നും 11000 രൂപയാണ് അങ്കിത്ത് തട്ടിയെടുത്തത്.
https://gigolojobindia01.wixsite.com/mysite എന്ന സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട് . ഫീസിന്റെ അടിസ്ഥാനത്തിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത് എന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
വെബ്‌സൈറ്റില്‍ വിളിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഫീസ് ഓണ്‍ലൈനായി അടച്ച ശേഷം ജനക്പുരി പ്രദേശത്തെ റിക്രൂട്ടിങ് ഏജന്റിനെ കാണാനാണ് നിര്‍ദ്ദേശം ലഭിച്ചതെന്ന് രാകേഷ് പറഞ്ഞു. ഫീസ് അടച്ചശേഷം തന്റെ നമ്പര്‍ പ്രതികള്‍ ബ്ലോക്ക് ചെയ്തുവെന്ന് ഇര പറഞ്ഞു.
സംഭവത്തില്‍ ജനക്പുരി പോലീസ് കേസെടുത്തു. വെബ്‌സൈറ്റ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Back to top button