BREAKING NEWSKERALA

സുരേന്ദ്രനോട് മേഴ്‌സിക്കുട്ടന്‍… 15 കോടി നല്‍കി പരസ്യമായി മാപ്പ് പറയുക, അല്ലെങ്കില്‍ നടപടി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്ന ആരോപണത്തിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചത്.
പരസ്യമായി മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇത് ചെയ്യാത്ത പക്ഷം നിയമവഴിയിലേക്ക് കടക്കുമെന്നും നോട്ടീസില്‍ പറയുന്നു.
സര്‍ക്കാരിന്റ്റെ തന്നെ വിഭാഗമായിട്ടുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ആ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗുരുതരമായ ചില ആരോപണങ്ങളാണ് ഇപ്പോള്‍ നേരിടുന്നതെന്നും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റ്റെ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, അവരുടെ പിഎ സ്വര്‍ണ കള്ളക്കടത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം ദുരുപയോഗം ചെയ്തതായും, പിഎ നിരവധി തവണ സ്വര്‍ണ കള്ളക്കടത്തിന് കൂട്ടുനിന്നതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.

Related Articles

Back to top button