LATESTKERALA

സുരേന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതം, നിയമനടപടി സ്വീകരിക്കും: മേഴ്‌സി കുട്ടന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍. സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മേഴ്‌സിക്കുട്ടന്‍ വ്യക്തമാക്കി. ഒരു കായിക താരത്തിനെതിരെ അപവാദ പ്രചരണം നടത്താനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും മേഴ്‌സിക്കുട്ടന്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാര്‍ കള്ളക്കടത്തിനുപയോഗിച്ചുവെന്നായിരുന്നു കെ സുരേന്ദ്രന്‍ ഇന്ന് ആരോപിച്ചത്. പ്രസിഡന്റിന്റെ പി എ സിപിഎം നേതാക്കളുടെ അടുത്ത ആളാണെന്നും നിരവധി ആരോപണങ്ങളില്‍ ഉള്‍പ്പെട്ട ആളെ പിഎ ആയി നിയമിച്ചത് ദുരൂഹമാണെന്നും സുരന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker