BREAKINGNATIONAL
Trending

മാനനഷ്ട കേസില്‍ മേധാ പട്കര്‍ക്ക് ശിക്ഷ: അഞ്ച് മാസം തടവും 10 ലക്ഷം പിഴയും അടക്കണം

ദില്ലി: ഇപ്പോഴത്തെ ദില്ലി ലഫ്റ്റനന്‍ഡ് ഗവര്‍ണര്‍ നവീന്‍ സക്‌സേന 2001 ല്‍ നല്‍കിയ മാനനഷ്ട കേസില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അഞ്ച് മാസം തടവു ശിക്ഷ. ദില്ലി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിടേതാണ് വിധി. സക്‌സേനയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. 2001-ല്‍ ഫയല്‍ചെയ്ത ക്രിമിനല്‍ മാനനഷ്ട കേസിലാണ് മേധാ പട്കറിന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മ്മ ശിക്ഷ വിധിച്ചത്. അപ്പീല്‍ നല്‍കുന്നതിന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മേധയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വര്‍ഷത്തെ തടവ് വിധിക്കാത്തത് എന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Back to top button