AUTOFOUR WHEELER

ചൈനീസ് ഒക്കെത്തന്നെ… പക്ഷേ എംജിക്ക് ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡ്

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക്കിന്റെ കീഴിലുള്ള എംജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റര്‍ എസ്‌യുവി. ഒക്ടോബര്‍ രണ്ടാം വാരമാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ഗ്ലോസ്റ്ററിന്റെ വില ഉയര്‍ത്തിയിരിക്കുകയാണ് കമ്പനി. വാഹനത്തിന്റെ ആമുഖ വിലനിര്‍ണ്ണയ കാലാവധി അവസാനിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി വാഹനത്തിന്റെ വില ഒരു ലക്ഷം രൂപയോളം കൂടും എന്നാണ് റിപ്പോര്‍ട്ടുകള്‍.
28.98 ലക്ഷം രൂപ മുതല്‍ 35.38 ലക്ഷം രൂപ വരെയായിരുന്നു നിലവില്‍ ഈ പ്രീമിയം എസ്‌യുവിയുടെ എക്‌സ്‌ഷോറും വില. ഗ്ലോസ്റ്ററിന്റെ ആദ്യ 2000 യൂണിറ്റിനായിരിക്കും ഈ വില ബാധകമാകുക എന്ന് വാഹനത്തിന്റെ അവതരണ വേളയില്‍ത്തന്നെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.
പുതുക്കിയ വിലകളില്‍ 50,000 രൂപ വിലമതിക്കുന്ന എംജിയുടെ ഷീല്‍ഡ് സെയില്‍സ് കസ്റ്റമൈസേഷന്‍ പാക്കേജ് ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഡീസല്‍ എഞ്ചിനുകളുമായാണ് എംജി ഗ്ലോസ്റ്റര്‍ വരുന്നത്. ആദ്യ രണ്ട് വേരിയന്റുകളില്‍ 2.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ 163 യവു കരുത്തും 375 ചാ ീേൃൂൗല ഉം വികസിപ്പിക്കുന്നു. ഒരു ലക്ഷം രൂപ വിലവര്‍ധനവോടെ ബേസ്‌സ്‌പെക്ക് ഗ്ലോസ്റ്റര്‍ സൂപ്പര്‍ വേരിയന്റാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്, ടോപ്പ്‌സ്‌പെക്ക് ഗ്ലോസ്റ്റര്‍ സാവിയെയാണ് ഈ വില വര്‍ധന ഏറ്റവും കുറച്ച് ബാധിച്ചത്.
മികച്ച പ്രതികരണമാണ് ഈ വാഹനത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവതരിപ്പിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ 2000 ബുക്കിംഗുകള്‍ ഗ്ലോസ്റ്ററിന് ലഭിച്ചെന്ന് എംജി മോട്ടോഴ്‌സ് നേരത്തെ അറിയിച്ചിരുന്നു. സൂപ്പര്‍, ഷാര്‍പ്പ്, സ്മാര്‍ട്ട്, സാവി എന്നീ നാല് വേരിയന്റുകളിലാണ് എംജി ഗ്ലോസ്റ്ററിന്റെ വരവ്. രണ്ടാം നിരയില്‍ ബക്കറ്റ് സീറ്റുകളടക്കം 6സീറ്റ് കോണ്‍ഫിഗറേഷനില്‍ സ്മാര്‍ട്ട്, സാവി പതിപ്പുകള്‍ ലഭ്യമാണ്. സൂപ്പര്‍ വേരിയന്റ് രണ്ടാം നിരയില്‍ ബെഞ്ച് സീറ്റിംഗുള്ള 7സീറ്റ് കോണ്‍ഫിഗറേഷനില്‍ ലഭിക്കൂ. ഷാര്‍പ് പതിപ്പ് 6 അല്ലെങ്കില്‍ 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ വാങ്ങാം.
എസ്എഐസിയുടെ ഉപബ്രാന്‍ഡായ മാക്‌സസിന്റെ ഉ90 എസ്‌യുവി റീബാഡ്ജിങ് ചെയ്ത് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് ഗ്ലോസ്റ്ററായെത്തുന്നത്.പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, 12.3 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീന്‍ എന്റര്‍ടെയിന്‍മെന്റ് സിസ്റ്റം, എട്ട് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്ന് സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. 70 കണക്ടഡ് കാര്‍ ഫീച്ചറുകളാണ് ഗ്ലോസ്റ്ററില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഹാന്‍ഡ് ഫ്രീ പാര്‍ക്കിംഗ്, ലൈന്‍ അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിനുണ്ടാകും. അടുത്ത തലമുറ ഓട്ടോമോട്ടീവ് ടെക്‌നോളജികളാണ് വാഹനത്തില്‍ അവതരിപ്പിക്കുന്നത്. വോള്‍വോ, ജീപ്പ് ചെറോക്കി തുടങ്ങിയ വാഹനങ്ങളില്‍ കാണുന്ന ഫ്രണ്ട് കൊളിഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ബെന്‍സിലും ലാന്‍ഡ് റോവറുകളിലും കാണുന്ന അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ സിസ്റ്റം, ഓട്ടോ പാര്‍ക്കിങ് തുടങ്ങി ലക്ഷ്വറി സെഗ്മെന്റുകളില്‍ മാത്രം കാണുന്ന ഫീച്ചറുകളും വാഹനത്തിലുണ്ടാകും.
ഇതുവരെ ഈ ശ്രേണിയില്‍ ആരും നല്‍കിയിട്ടില്ലാത്ത സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് ഈ വാഹനം എത്തുക. ഈ വാഹനത്തെ മറ്റ് എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിലെ അഡ്വാന്‍സ്!ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ്. അപകടം മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്) ഇത് വാഹനത്തില്‍ തന്നെ ബാഡ്!ജ് ചെയ്തിട്ടുണ്ട്.
സായിക്കിന്റെ കീഴിലുള്ള മാക്‌സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യന്‍ പതിപ്പാണ് ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പിനൊപ്പം വലിയ ഹെക്‌സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്‌പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകള്‍ എന്നിവയും മാക്‌സസ് ഡി90യില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണ്. മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് മറ്റൊരു പ്രത്യേകത. 5,005 മില്ലീമീറ്റര്‍ നീളവും 1,932 മില്ലീമീറ്റര്‍ വീതിയും 1,875 മില്ലീമീറ്റര്‍ ഉയരവും 2,950 മില്ലിമീറ്റര്‍ വീല്‍ബേസും ആണ് വാഹനത്തിന്റെ അളവുകള്‍.
നീളമേറിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ലോംഗ് ഹുഡ്, ഒരു വലിയ ക്രോം ഗ്രില്‍ എന്നിവ മുന്‍വശത്തും ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ പിന്‍വശത്തും ഇടംപിടിക്കുന്നു. എംജിയുടെ 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 218എച്ച്പി കരുത്തും 420 എന്‍എം ടോര്‍ഖും ഉല്‍പ്പാദിപ്പിക്കും. ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത് എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ്. ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആള്‍ടുറാസ് ജി4 എന്നീ എസ്‌യുവികളോടാണ് ഗ്ലോസ്റ്റര്‍ ഏറ്റുമുട്ടുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker