AUTOFOUR WHEELER

എം.ജി മോട്ടോര്‍ സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു

കൊച്ചി : വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള സാങ്കേതിക മികവുകളും, കഴിവുകളും ലഭ്യമാക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് പദ്ധതിക്കായി എം.ജി. മോട്ടോര്‍ ഇന്ത്യ, ഓട്ടോമോട്ടീവ് സ്‌കില്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍, ഓട്ടോബോട്ട് ഇന്ത്യ എന്നിവയുമായി ധാരണാപത്രം ഒപ്പുവച്ചു.
ഭാരതത്തിലെ യുവജനതയ്ക്കായി ഓട്ടോമോട്ടീവ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതിയാണ് എം. ജി അവതരിപ്പിക്കുന്നത്. നൈപുണ്യം എന്ന അര്‍ത്ഥം വരുന്ന ‘ദക്ഷത’ എന്നാണ് പരിപാടിയുടെ പേര്. എ.എസ്.ഡി.സി, ഓട്ടോബോട്ട് ഇന്ത്യ എന്നിവയുടെ പങ്കാളിത്തത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്.
സ്‌കില്‍ ഇന്ത്യ മിഷന്റെ ഭാഗമായി ദക്ഷത വഴി കൃത്രിമബുദ്ധി, വൈദ്യുത വാഹനങ്ങള്‍ എന്നിവയില്‍ പ്രത്യേക നൈപുണ്യം നേടുന്നതിനുള്ള എട്ട് ഭാഗങ്ങളുള്ള പരിശീലനപദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇത് വാഹനനിര്‍മ്മാണ മേഖലയില്‍ ഭാവിയില്‍ ആവശ്യമായി വന്നേക്കാവുന്ന നൈപുണ്യമുള്ള ഒരു തൊഴില്‍ സമൂഹത്തെ സൃഷ്ടിച്ചെടുക്കും. കൊവിഡ് സാഹചര്യത്തില്‍ ദക്ഷതയുടെ ക്ലാസുകള്‍ ഓണ്‍ലൈനായിട്ടും, പിന്നീട് കെയ്‌സ് സ്റ്റഡികളും, ഏറ്റവും മികച്ച പരിശീലന പങ്കാളിത്തത്തോടുമായിരിക്കും നടത്തപ്പെടുക.
‘യുവജനതയ്ക്ക് അവരുടെ നവീനാശയങ്ങള്‍ക്കുള്ള സാഹചര്യമൊരുക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യമെന്ന്’ എം.ജി മോട്ടോര്‍ ഇന്ത്യയുടെ ചീഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഓഫീസര്‍ യഷ് യാദവ് പറഞ്ഞു.
വാഹനനിര്‍മ്മാണ മേഖലയില്‍ സ്ഥായിയായ നൈപുണ്യം ലഭിക്കുന്ന ഒരു പരിതസ്ഥിതി നിര്‍മ്മിച്ചെടുക്കുക എന്ന കൂട്ടായ ലക്ഷ്യത്തിന്റെ ഭാഗമാണ് ദക്ഷതയെന്ന് ഓട്ടോമോട്ടീവ് സ്‌കില്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന് നികുഞ്ജ് സാംഗി പറഞ്ഞു.
ഐ.റ്റി.ഐ, ഡിപ്ലോമ വിദ്യാര്‍ത്ഥികളെയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെയും നിലവില്‍ വാഹനമേഖലയിലെ വൈദഗ്ദ്ധ്യ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനു പ്രാപ്തരാക്കും വിധം പരിശീലനം നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഭാരത സര്‍ക്കാര്‍, ഇന്ത്യന്‍ വാഹന നിര്‍മ്മാണ സമൂഹം, ഓട്ടോമോട്ടീവ് കംപണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ , ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് ഓട്ടോമോട്ടീവ് സ്‌കില്‍സ് ഡെവലപ്‌മെന്റ് കൌണ്‍സില്‍.

Related Articles

Back to top button