BUSINESSBUSINESS NEWS

മി ഇന്ത്യ ഗ്രോ വിത്ത് മി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ ഒന്നാം നമ്പര്‍ സ്മാര്ട്ട് ഫോണും സ്മാര്ട്ട് ടിവി നിര്മ്മാതാക്കളുമായയ മി ഇന്ത്യ പുതിയ സംരംഭമായ ഗ്രോ വിത്ത് മി പ്രഖ്യാപിച്ചു. ഈ സംരംഭത്തിലൂടെ ഓഫ് ലൈന്‍ , റീട്ടെയ്ല്‍ ടച്ച് പോയിന്റുകളുടെ എണ്ണവും ഇന്ത്യയിലെ എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ സ്‌റ്റോറുകളുടെ എണ്ണവും ഇരട്ടിയാക്കും.
ഇന്ത്യയില്‍ മി ഇന്ത്യയ്ക്ക് 15,000ത്തിലധികം റീട്ടെയില്‍ ടച്ച് പോയിന്റുകളുണ്ട് അതില്‍ 3000ത്തിലധികം മി സ്‌റ്റോറുകളാണ് അടുത്ത ഒരുവര്‍ഷത്തിനുള്ളി ല്‍ മി ഇന്ത്യ ടച്ച് പോയിന്റുകളുടെ എണ്ണം 30,000ന് മുകളില്‍ എത്തിക്കാനാണ് പദ്ധതി.

Related Articles

Back to top button