എറണാകുളം: പെരുന്പാവൂരിലെ യുവതിയുടെ ആത്മഹത്യ കടബാധ്യത മൂലമെന്ന് പ്രദേശവാസികള്‍. ഓടയ്ക്കാലി സ്വദേശി ശാന്ദ്‌നിയെ ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ മൈക്രോ ഫിനാന്‍സുകളില്‍ നിന്നടക്കം എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായതാണ് ചാന്ദ്‌നിയുടെ മരണത്തിന് കാരണമായതെന്നാണ് നിഗമനം.
വിവിധ സ്വകാര്യ മൈക്രോഫിനാന്‍സുകളില്‍ നിന്നായി 9 വായ്പകള്‍ ശാന്ദ്‌നിയും ഭര്‍ത്താവ് വിഷ്ണുവും എടുത്തിട്ടുണ്ട്. ആഴ്ച തോറുമുള്ള തിരിച്ചടവിന് കാറ്ററിംഗ് ജോലിക്കാരിയായ ശാന്ദ്‌നിയും ഡ്രൈവറായ വിഷ്ണുവും ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൈക്രോഫിനാന്‍സ് സ്ഥാപനത്തിന്റെ ഏജന്റ് വീട്ടിലെത്തിയതിന് ശേഷമാണ് 29 വയസുള്ള ചാന്ദ്‌നിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് ഭീഷണിയടക്കം ഉണ്ടായോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. നാലും ആറും വയസ് പ്രായമുള്ള കുട്ടികളുണ്ട് ശാന്ദ്‌നിക്കും വിഷ്ണുവിനും.
1,166 Less than a minute