മോഹന്‍ലാല്‍ പ്രിയദര്ശന് ശ്രീനിവാസന് കൂട്ടുകെട്ട് മലയാള സിനിമക്ക് സമ്മാനിച്ച ഹിറ്റുകള്‍ നിരവധിയാണ്. അത്രയേറെ പ്രിയങ്കരമായ സിനിമകള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ട് എന്നും ഓര്‍ത്തിരിക്കുന്നതാണ്. ഈ കൂട്ടുകെട്ടില്‍ പിറന്ന ജനപ്രിയ സിനിമകളില്‍ ഒന്നാണ് മിഥുനം. പ്രിയദര്ശന് സംവിധാനം ചെയ്ത് മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്താടിയ സിനിമയില്‍ ഉര്‍വശി ആയിരുന്നു നായിക. ഉര്‍വശിയെ നായികയാക്കി പ്രിയദര്ശന് ഈ ഒറ്റ ചിത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത്.
എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഉര്‍വശി. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഉര്‍വശിയുടെ വാക്കുകള്‍; ശ്രീനിവാസനാണ് മിഥുനം തിരക്കഥ ഒരുക്കിയത്. ശ്രീനിവാസന് തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്യാന്‍ ആദ്യം ഒരുങ്ങിയത്. പ്രധാന വേഷമായ സേതുമാധവനെയും അവതരിപ്പിക്കാന്‍ തയ്യാറായിരുന്നു ശ്രീനിവാസന്. എന്നാല്‍ പിന്നീട് പല കാരണങ്ങള്‍ കൊണ്ട് പ്രിയദര്ശന് സംവിധാനം ഏറ്റെടുക്കുകയായിരുന്നു.
ഇങ്ങനെയാണ് ഈ വേഷം മോഹന്‍ലാലില്‍ എത്തുന്നത്. ചിത്രത്തിലെ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചതും ശ്രീനിവാസന് തന്നെയാണ്. സ്വന്തമായി ബിസിനസ് തുടങ്ങാന്‍ കഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനായ നാട്ടിന് പുറത്തുകാരനെ ആണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇയാളുടെ ഉറ്റ സുഹൃത്തും സഹായിയും ജോലിക്കാരനും ആയ ഒരു കഥാപാത്രത്തെ ആണ് ശ്രീനിവാസന് ചിത്രത്തില്‍ അവതരിപ്പിച്ചത്. താരം പറഞ്ഞു.