BUSINESSBUSINESS NEWSLATEST

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പുതിയ രണ്ട് ഉത്പ്പന്നങ്ങളുമായി മില്‍മ

തിരുവനന്തപുരം: രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന രണ്ട് ഉത്പ്പന്നങ്ങളുമായി മില്‍മ എത്തിയിരിക്കുന്നു. ദേശീയ സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ് ഈ കോവിഡ് കാലത്ത് മലബാര്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ തയാറാക്കിയത്. പുതിയ ഉല്‍പ്പന്നങ്ങളുടെ വരവോടെ മലബാറിലെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിശ്വാസം.
പാല്‍ വാങ്ങാനാളില്ലാതെ മലബാറിലെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായപ്പോഴാണ് ഈ നൂതന ആശയത്തിലേക്ക് മില്‍മ എത്തിയത്. സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ച് മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മില്‍ക്ക് മിക്‌സ് എന്നീ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി കഴിഞ്ഞു. മന്ത്രി കെ.രാജുവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
മഞ്ഞള്‍, ഇഞ്ചി, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങളിലെ ബയോ ആക്ടീവുകള്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുത്ത് പാലില്‍ ചേര്‍ത്താണ് ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത്. ക്ഷീര കര്‍ഷര്‍ക്കും സുഗന്ധവിള കര്‍ഷകര്‍ക്കും പുതിയ വിപണി കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button