ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ താങ്ങുവിലയ്ക്ക് അവസാനമാകുമെന്ന് ഭയന്ന് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു. കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും പ്രതിഷേധം തുടരുകയാണ്. എന്നാല്‍, താങ്ങുവില വഴി കര്‍ഷകര്‍ക്ക് ന്യായമായ വില നല്കാന് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ സംഭരണം മുമ്പുണ്ടായിരുന്നത് പോലെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. കാര്‍ഷിക വിളകള്‍ക്ക് വില കുറയുകയാണെങ്കില്‍, കര്‍ഷകര്‍ക്ക് സുരക്ഷാ വില നല്‍കുന്നതിന് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന ഒരു മാര്‍ക്കറ്റ് വിലയാണ് എംഎസ്പി (മിനിമം സപ്പോര്‍ട്ട് പ്രൈസ്).
ഉല്പന്നങ്ങളുടെ വിപണി വില കുറയുമ്പോള്‍ താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉണ്ടാവുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ഷകരുടെ പ്രതിഷേധം നേരിടുന്നത്. എല്ലാ ചെലവിലും എല്ലാ സാഹചര്യങ്ങളിലും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കുന്ന വിളകളുടെ വിലയാണിത് .കര്‍ഷകരുടെ ലാഭത്തിന്റെ നിലയില്‍ കുറവ് സംഭവിക്കുന്നതിനാല്‍ താങ്ങുവില വര്‍ധനവ് ആവശ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘ ‘ശരാശരി ഉല്പാദന ചെലവിനേക്കാള്‍ 50% എങ്കിലും അധികം ‘ എന്ന നിലയിലാണ് സ്വാമിനാഥന് കമ്മിറ്റി താങ്ങുവിലയെ വിലയിരുത്തിയത്. എങ്കിലും, ഉല്‍പ്പാദനചെലവില്‍ ശരാശരി ചെലവ് എന്താണെന്ന് നിര്‍വചിക്കുന്നതില്‍ കമ്മിറ്റി പരാജയപ്പെട്ടു.
സ്വാമിനാഥന് കമ്മിറ്റി നിര്‍ദേശിച്ച സൂത്രവാക്യം അനുസരിച്ച് A2+,A2+FL,C2 എന്നീ വേരിയബിളുകളാണ് ഉല്പാദന ചെലവിന് നിര്‍ണയിക്കുന്നത്. ഇതാണ് സമിതി രൂപപ്പെടുത്തിയ സൂത്രവാക്യം.യന്ത്രങ്ങള്‍, രാസവളങ്ങള്‍, ഇന്ധനം, ജലസേചനം, കൂലിപ്പണിക്കാരുടെ ചെലവ്, പാട്ടത്തിനെടുക്കുന്ന ഭൂമി എന്നിവ പോലുള്ള കര്‍ഷകര്‍ വഹിക്കുന്ന ചെലവുകള്‍ എ 2 വിലും പണമടച്ചുള്ള ചെലവിന് പുറമേ, കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നുള്ള ശമ്പളമില്ലാത്ത തൊഴിലാളികളുടെ കണക്കാക്കിയ മൂല്യം A2 + FLവിലും ഉല്പാദനച്ചെലവിന്റെ കൂടുതല്‍ പ്രതിഫലനം സി 2 വിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭക്ഷ്യക്ഷാമം നേരിട്ടതിനുശേഷം, ഭക്ഷണത്തിന്റെ കരുതല്‍ ശേഖരം നിലനിര്‍ത്തുന്നതിനും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനും ധാന്യങ്ങള്‍ സബ്സിഡി നിരക്കില്‍ വില്‍ക്കുന്നതിനും താങ്ങാന്‍ കഴിയാത്തവര്‍ക്കായാണ് MSP നിലവില്‍ വന്നത്.