BREAKING NEWSNATIONAL

ഖനനനിയമത്തിലെ പുതിയ ഭേദഗതികള്‍ക്കെതിരെ വിമര്‍ശനം

ന്യൂഡല്‍ഹി: നിയമവിരുദ്ധമായി ഖനനം ചെയ്യുന്ന ധാതുക്കളുടെ സമ്പൂര്‍ണ അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ മോദിസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരിസ്ഥിതി നിയമങ്ങള്‍ മറികടന്ന് ഒഡീഷയില്‍ ഇരുമ്പയിരും മാംഗനീസും വേര്‍തിരിച്ചെടുത്തതിന് ഖനന കമ്പനികളില്‍നിന്ന് 17,576 പതിനേഴായിരത്തി അഞ്ഞൂറ്റി എഴുപത്തിയാറ് കോടി രൂപ ഈടാക്കാന്‍ 207 ഓഗസ്റ്റില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന പുതിയ ഭേദഗതികള്‍ നിയമമായാല്‍ ഭാവിയില്‍ ഇത്തരത്തില്‍ തുക ഇടാക്കാനാകില്ല
ഖനികളും ധാതുക്കളും വികസനവും നിയന്ത്രണവും എന്ന നിയമാണ് ഖനികളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഇപ്പോള്‍ പ്രധാനമായും ഇന്ത്യയില്‍ നിലവിലുള്ളത്. ഓഗസ്റ്റ് 24ന് ആണ് ഖനന മന്ത്രാലയം ഭേദഗതികള്‍ നിര്‍ദേശിച്ചത്. ഇതില്‍ അനധികൃത ഖനനങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കമ്പനി പാട്ടത്തിന് എടുത്തിരിക്കുന്നതോ, അല്ലെങ്കില്‍ അടയാളപ്പെടുത്തിരിയിക്കുന്നതോ ആയ സ്ഥലത്തിന് പുറത്ത് നടത്തുന്ന ഖനനങ്ങളെ മാത്രം നിയമവിരുദ്ധമ ഖനനമായി പുതിയ ഭേദഗതിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.
ഖനന പ്രദേശത്തിനകത്ത് നടത്തുന്ന അനുവദിച്ചിരിക്കുന്ന അളവില്‍ കൂടുതലുള്ള ഖനനം, പരിസ്ഥിതി, വനനിയമങ്ങള്‍ ലംഘിക്കുക തുടങ്ങിയവയെ നിയമവിരുദ്ധമായി പരിഗണിക്കുന്നില്ല. ഇത് ഖനന കമ്പനികളെ സഹായിക്കുന്നതാണെന്ന് ചൂണ്ടിക്കാണിപ്പെടുന്നു. ഇപ്പോഴുള്ള ഖനനനിയമം എംഎംഡിആറിലെ 21(5) വകുപ്പ് വ്യാഖ്യാനം ചെയ്തുകൊണ്ട് ഒഡീഷ മൈനിംഗ് കേസില്‍ 2017 ജനുവരിയില്‍ സുപ്രീംകോടതിയില്‍ കേന്ദ്രം സത്യാവാങ്മൂലം നല്‍കിയിരുന്നു.
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ ഖനനം ചെയ്യുന്ന എല്ലാ ധാതുക്കളും നിയമവിരുദ്ധം എന്ന വിഭാഗത്തിലാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഈ വിഷയത്തിലാണ് മോദിസര്‍ക്കാര്‍ യുടേണ്‍ പോയിരിക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ മൂന്ന് വരെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമൊക്കെ സമയം അനുവദിച്ചിരുന്നു.
സാധാരണയായി നിയമഭേദഗതികളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരുമാസത്തെ സമയമെങ്കിലും നല്‍കാറുണ്ട്. ഇവിടെ മൂന്നിലൊന്ന് സമയം മാത്രമേ ലഭിച്ചിട്ടുള്ളൂ. ഭേദഗതികളുടെ മുഴുവന്‍ കരടും പങ്കുവയ്ക്കാതെ ചുരുക്കും മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും ആക്ഷേപമുണ്ട്. ചുരുക്കത്തില്‍ ഭേദഗതികള്‍ നിയമമായാല്‍ രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ ദുര്‍ബലമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Related Articles

Back to top button