BUSINESSMARKET

മിന്ത്ര ഇഒആര്‍എസ് പതിപ്പിലൂടെ പുതുവത്സര വരവേല്‍പ്പിന്

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റായ മിന്ത്രയുടെ എന്‍ഡ് ഓഫ് റീസണ്‍ സെയില്‍ (ഇഒആര്‍എസ്) ആരംഭിക്കുന്നു. 3000 ബ്രാന്‍ഡുകളില്‍ നിന്നായി ഒന്‍പത് ലക്ഷം സ്‌റ്റൈലുകളില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ ഷോപ്പര്‍മാര്‍ക്ക് അവസരമുണ്ട്. ഇഒആര്‍എസ് പതിമൂന്നാം പതിപ്പ് ഡിസംബര്‍ 24 വരെയാണ് അഞ്ച് ദിവസമായി നടക്കുന്ന സെയിലിലൂടെ നാല് ദശലക്ഷം ഉപഭോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെ ഉള്ളതിലും ഏറ്റവും വലിയ പതിപ്പാണ് പ്രതീക്ഷിക്കുന്നത്. നാല് ഇരട്ടി അധികം ഡിമാന്റാണ് ഇത്തവണ . കഴിഞ്ഞ വിന്റര്‍ പതിപ്പിനേക്കാളും ഒന്നര ഇരട്ടി ഡിമാന്റും പ്രതീക്ഷിക്കുന്നു. ടിയര്‍ 2,3 വിപണികളില്‍ നിന്നാണ് 50 ശതമാനത്തില്‍ അടുത്ത് പങ്കാളിത്തം പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button