KERALALATESTLIFE STYLE

നീരജാ ജ്യോതിഷ് മിസ് ടീന്‍ കേരള 2021

കൊച്ചി: മിസ് ടീന്‍ കേരള 2021 കിരീടം തിരുവനന്തപുരം സ്വദേശി നീരജാ ജ്യോതിഷിന്. ഫിലിപ്പൈന്‍സില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ നീരജ, ഗോവയില്‍ മേയ് മാസത്തില്‍ നടക്കുന്ന, ടീന്‍ ദേശീയ പേജന്റില്‍ കേരളത്തെ പ്രതിനിധീകരിക്കും.
തിരുവനന്തപുരത്തെ ഒരു ഡ്രൈവര്‍ ആയ ജ്യോതിഷ് കുമാറിന്റെയും ടെലഫോണ്‍ ഓപ്പറേറ്റായ നിഷയുടെയും മകളായ നീരജയുടെ തികഞ്ഞ ആത്മവിശ്വാസമാണ് ഉയരങ്ങള്‍ കീഴടക്കാന്‍ സഹായകരമാകുന്നത്.
കോവിഡ് 19 മൂലം ഒഡീഷന്‍ റൗണ്ടുകള്‍ വെര്‍ച്വലായാണ് നടത്തിയത്. ഫൈനല്‍ റൗണ്ടില്‍ 20 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. പ്രിന്‍സ് പീറ്റര്‍ (അന്‍ റോണിയോ ഫിലിംസ്) രാജേഷ് മാത്യു (ക്രിയേറ്റീവ് ഡയറക്ടര്‍) തസ്‌വീര്‍ എം. സലിം (മാനേജിംഗ് ഡയറക്ടര്‍, മീഡിയ വേവ്‌സ്) എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
കൃതി ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സാന്തിയാഗോ റിക്‌സണ്‍ നീരജയെ കിരീടം അണിയിച്ചു. അവന്നൂര്‍ ജ്വല്ലേഴ്‌സ് ജനറല്‍ മാനേജര്‍ സന്ദീപ് നായര്‍, മിസ്സിസ് ഇന്ത്യാ ക്യൂന്‍ ഓഫ് സബ്സ്റ്റന്‍സ് 201720 ഐബിസി വൈസ് പ്രസിഡന്റുമായ ലക്ഷ്മി അതുല്‍, നോര്‍ത്ത് 7 മാനേജിംഗ് ഡയറക്ടര്‍ രാകേഷ് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker