BREAKING NEWSGADGETSLATESTNATIONALTECH

കൊറോണ രോഗികള്‍ക്ക് തുണയായി ആശുപത്രികളില്‍ ഇനി മിത്രയും

ന്യൂഡല്‍ഹി: കൊറോണ രോഗികള്‍ക്ക് പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താനും ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നതിനും ആശുപത്രികളില്‍ ഇനി മിത്ര റോബോട്ടുകളും. ഹ്യൂമനോയിഡ് റോബോട്ടുകളുടെ വിഭാഗത്തില്‍പ്പെടുന്ന മിത്ര ബെംഗളൂരു ആസ്ഥാനമായുള്ള ഇന്‍വെന്റോ റോബോട്ടിക്‌സാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഫേസ് റെക്കഗ്‌നീഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് മിത്രക്ക് രോഗികളുടെ പേരും മുഖവും ഓര്‍മ്മിക്കാന്‍ കഴിയും. ആശുപത്രിയില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാനും മിത്രയ്ക്ക് കഴിയും. കുടുംബങ്ങളുമായും ഡോക്ടര്‍മാരുമായും മിത്രയുടെ ക്യാമറ കണ്ണുകളിലൂടെയും നെഞ്ചില്‍ ഘടിപ്പിച്ചിരിക്കുന്ന വീഡിയോ സ്‌ക്രീനിലൂടെയും രോഗികള്‍ക്ക് ബന്ധിപ്പെടാന്‍ കഴിയും.
ഉപരിതലങ്ങള്‍ അണുവിമുക്തമാക്കുന്നത് മുതല്‍ രോഗികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതും ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ടേഷന്‍ നിശ്ചയിക്കുന്നതും ഉള്‍പ്പെടെയുള്ള ജോലികള്‍ മിത്ര നിര്‍വ്വഹിക്കും. നഴ്‌സിന്റേയോ ഡോക്ടറുടേയോ സഹായിയാകാനും മരുന്നുകളെ കുറിച്ച് രോഗികളെ ഓര്‍മ്മപ്പെടുത്താനും മിത്രയ്ക്ക് കഴിയുമെന്നും ഇന്‍വെന്റോ റോബോട്ടിക്‌സിന്റെ സിഇഒ ബാലാജി വിശ്വനാഥന്‍ പറഞ്ഞു.
നോയിഡ നഗരത്തിലെ യതാര്‍ത്ത് ആശുപത്രിയില്‍ രണ്ട് മിത്ര റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്. വൈറസ് ലക്ഷണങ്ങള്‍ മനസിലാക്കാന്‍ രോഗികളെ സ്‌ക്രീന്‍ ചെയ്യുന്ന പ്രവേശന കവാടത്തിലും തീവ്ര പരിചരണ വിഭാഗത്തിലുമാണ് ഇവയുടെ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചടി ഉയരമുള്ള മിത്ര പ്രൊപ്രൈറ്ററി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഫൈബര്‍ഗ്ലാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, ചാര്‍ജ്ജ് ചെയ്താല്‍ 810 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. വരും ദിവസങ്ങള്‍ കൂടുതല്‍ ആശുപത്രികളില്‍ മിത്രയുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്‍വെന്റോ റോബോട്ട്.

Related Articles

Back to top button