തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ കാലത്ത് മരിക്കുന്ന ഏഴാമത്തെ സിറ്റിങ് എംഎല്‍എയാണ് കെ.വി.വിജയദാസ്. പിണറായി വിജയന് സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോങ്ങാട് എംഎല്‍എയായിട്ടുള്ള വിജയദാസിന്റെ വിടവാങ്ങല്‍ ഉണ്ടായിട്ടുള്ളത്. നാലാം നിയസഭയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സിറ്റിങ് എംഎല്‍എമാര്‍ മരിക്കുന്ന രണ്ടാമത്തെ നിയമസഭ കൂടിയാണിത്.
ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ.കെ.രാമചന്ദ്രന് നായര്‍ (2018ജനുവരി), മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി.ബി.അബ്ദുള്‍ റസാഖ് (2018ഒക്ടബോര്‍), പാലാ എംഎല്‍എ ആയിരുന്ന കെ.എം.മാണി (2019ഏപ്രില്‍), കുട്ടനാട് എംഎല്‍എ ആയിരുന്ന തോമസ് ചാണ്ടി (2019ഡിസംബര്‍), ചവറ എംഎല്‍എ ആയിരുന്ന വിജയന് പിള്ള (2020മാര്‍ച്ച്) , ചങ്ങനാശ്ശേരി എംഎല്‍എ ആയിരുന്ന സി.എഫ് തോമസ് (2020സെപ്റ്റംബര്‍ എന്നിവരാണ് ഇതിന് മുമ്പ് വിടപറഞ്ഞത്.
സി.അച്യുത മേനോന്റെ നേതൃത്വത്തിലുള്ള നാലാം നിയമസഭയിലാണ് ഏറ്റവും കൂടുതല്‍ സിറ്റിങ് എംഎല്‍എമാര്‍ മരിച്ചത്. എട്ട് എംഎല്‍എമാരാണ് അന്ന് വിടവാങ്ങിയത്.