BREAKING NEWSKERALALATEST

കെ ടി ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മന്ത്രി എം എം മണി

മന്ത്രി കെ ടി ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മന്ത്രി എം എം മണി. ചോദ്യം ചെയ്യല്‍ നടപടി ക്രമം മാത്രമാണ്. അതിലൊന്നും ആശങ്കയ്ക്ക് വകയില്ല. മന്ത്രിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് മൂന്ന് മണിക്കൂര്‍ എന്ന വിവരം പുറത്തുവന്നു. സ്വപ്നയുമായുള്ള ഫോണ്‍ വിളികള്‍, മതഗ്രന്ഥം സംബന്ധിച്ച വിവരങ്ങള്‍, ആസ്തികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രിയോട് ചോദിച്ചറിഞ്ഞതായാണ് വിവരം.
സ്വപ്ന സുരേഷുമായി ഔദ്യോഗിക ഫോണ്‍ വിളികള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ജലീല്‍ ഇഡിയോട് വെളിപ്പെടുത്തിയത്. കോണ്‍സുല്‍ ജനറലുമായി ജലീലിന്റെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മതഗ്രന്ഥം എത്തിച്ചത് സംബന്ധിച്ച കാര്യങ്ങളും ചോദ്യങ്ങളായി. ജലീലിന്റെ ആസ്തികളും ബാധ്യതകള്‍ സംബന്ധിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker