BREAKING NEWSKERALALATESTNEWS

സംസ്ഥാനത്തെ ചെറിയ ഡാമുകള്‍ തുറന്നു; മറ്റുള്ളവ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കുമെന്ന് മന്ത്രി എംഎം മണി

സംസ്ഥാനത്ത് ചെറിയ ഡാമുകള്‍ ഇതിനോടകം തുറന്നിട്ടുണ്ടന്ന് മന്ത്രി എംഎം മണി. മറ്റുള്ള ഡാമുകള്‍ വെള്ളം നിറയുന്ന മുറയ്ക്ക് തുറക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ഡാമുകളുടെ വൃഷ്ടി പ്രദേശത്തെല്ലാം മഴ തകര്‍ത്തു പെയ്യുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഡാമുകള്‍ തുറക്കാന്‍ ധാരണയാകുന്നത്.

പ്രളയത്തെ കുറിച്ച് നിലവില്‍ ആശങ്ക വേണ്ടെന്ന് പറഞ്ഞ മന്ത്രി എന്നാല്‍ മഴ കനക്കുകയാണെങ്കില്‍ അപകട സാധ്യത ഉണ്ടെന്നും അറിയിച്ചു.

Related Articles

Back to top button