കൊച്ചി : വിവിധങ്ങളായ ടാലന്റുകളെ ഏവരിലേക്കും എത്തിക്കാന്‍ ടാലന്റ് അക്കാദമിയുമായി പ്രാണ ഇന്‍സൈറ്റ് വരുന്നു. വിദ്യാഭ്യാസ മേഖലയിലേക്കുള്ള എസ് പി സി യുടെ പുത്തന്‍ ചുവടുവെപ്പാണ് പ്രാണ ഇന്‍സൈറ്റ്.
സിനിമ, സംഗീതം, നൃത്തം, ചിത്രരചന,കുക്കിംഗ്, ക്രാഫ്റ്റ് മേക്കിങ്, മാജിക്, ടാലി, ജി എസ് ടി, 3ഡി, അനിമേഷന്‍, അഗ്രികള്‍ച്ചര്‍, ബിസിനസ്, മെന്റെലസം, വയറിങ്, പ്ലംബിങ് തുടങ്ങി എല്ലാ ടാലന്റുകളും അതതുമേഖലകളിലെ പ്രഗല്ഭരില് നിന്നും പഠിക്കാന്‍ ഉള്ള അവസരമാണ് ടാലന്റ് അക്കാദമിയിലൂടെ പ്രാണ ഇന്‍സൈറ്റ് മൊബൈല്‍ ആപ്പ് ജനങ്ങളില്‍ എത്തിക്കുന്നത്. അതിപ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത അറിവുകളും അനുഭവങ്ങളും സാധാരണക്കാര്‍ക്കും പഠിക്കാന്‍ കഴിയുന്ന രീതിയില്‍ 499 രൂപയ്ക്ക് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് എസ് പി സി ചെയര്മാന് എന്‍. ആര്. ജയ്മോന് പറഞ്ഞു.
ടാലന്റ് അക്കാദമി യോടൊപ്പം സ്റ്റേറ്റ് സിലബസിലെ എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ ഗ്രാഫിക്സ്ന്റെ സഹായത്തോടുകൂടി ലഭ്യമാക്കുന്ന ഇന്‍സൈറ്റ് ട്യൂഷന് ആപ്ലിക്കേഷനും ഇതോടൊപ്പം ലോഞ്ച് ചെയ്യും. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ്ലെയും സ്റ്റേറ്റ് സിലബസിലെയും ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളുടെ ട്യൂഷന് ആപ്ലിക്കേഷന്റെയും ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതതു മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പ്രശസ്തരായ വ്യക്തികളാണ് തങ്ങളുടെ അറിവും കഴിവും ലോകത്തിന് സമ്മാനിക്കാനായി പ്രാണ ഇന്സൈറ്റ്നൊപ്പം കൈകോര്‍ക്കുന്നത്.
ചലച്ചിത്ര മേഖലയിലെ മധു, അടൂര്‍ ഗോപാലകൃഷ്ണന്, ഷാജി എന്‍ കരുണ്‍, സാബു സിറില്‍, സന്തോഷ് ശിവന്, ഔസേപ്പച്ചന്, ഇന്നസെന്റ്, ശ്യാമപ്രസാദ്, അഴകപ്പന്‍, സംവിധായകന് സിദ്ദിഖ്, പട്ടണം റഷീദ്, ദീപക് ദേവ്, റോഷന് ആന്‍ഡ്രൂസ്, കോട്ടയം നസീര്‍, കലാഭവന്‍ സിനാജ്, ആങ്കര്‍ ജിപി,ഛായാഗ്രഹകന് പി.സുകുമാര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രസന്ന മാസ്റ്റര്‍, ഗോപിനാഥ് മുതുകാട്, മെന്റ്ലിസ്റ്റ് നിഥിന്, രാജേഷ് ചേര്‍ത്തല, ആക്ടര്‍ സമ്പത്ത്, യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ, മുരളി മേനോന്, ലക്ഷ്മി പ്രിയ, കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ്, ഡാന്‍സിറ്റി ശ്രീജിത്ത്, മധു ബാലകൃഷ്ണന്, കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ തുടങ്ങി നീണ്ട നിരയാണ് പ്രാണ ഇന്സൈറ്റ്നെ അറിവിന്റെ ഖനി ആക്കി മാറ്റുന്നതെന്ന് എസ് പി സി മാനേജിങ് ഡയറക്ടര്‍ റിയാസ് കടവത്ത് പറഞ്ഞു.