TECHMOBILE

കളിക്കാര്‍ വിഷമിക്കേണ്ട… പബ്ജി പോയാലെന്താ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

പ്ലേയര്‍അണ്‍നോണ്‍സ് ബാറ്റില്‍ അണ്ടര്‍ഗ്രൗണ്ടസ്, പലര്‍ക്കും ഈ പേര് അന്യമാണെങ്കിലും പബ്ജിയെപറ്റി കേള്‍ക്കാത്തവര്‍ ചുരുക്കം ആയിരിക്കും. 1990കളില്‍ ജനിച്ചവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന മാരിയോ ഗെയിം പോലെയാണ് ഇപ്പോള്‍ കുട്ടികള്‍ക്കിടയില്‍ പബ്ജിയുടെ സ്ഥാനം. പക്ഷെ ഓര്‍ക്കാപുറത്താണ് പബ്ജി ആരാധകരെ വിഷമത്തിലേക്ക് തള്ളിവിട്ട് പബ്ജി മൊബൈല്‍, ജഡആഏ മൊബൈല്‍ ലൈറ്റ് എന്നിവ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. 118ഓളം ആപ്പുകള്‍ പുതുതായി നിരോധിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും ജനപ്രീതിയുള്ള ആപ്പ് പബ്ജി തന്നെ.
ടിക് ടോക് നിരോധിച്ചപ്പോള്‍ പലരും മറ്റുള്ള ഹ്രസ്വ വീഡിയോ അപ്പുകളിലേക്ക് കുടിയേറിയതുപോലെ പബ്ജി നിരോധിച്ച സാഹചര്യത്തില്‍ പലരും ഇനി മറ്റുള്ള ഗെയിമിങ് ആപ്പുകള്‍ പരിഗണിക്കേണ്ടി വരും. ചൈനീസ് ബന്ധമില്ലാത്ത അതെ സമയം ഏറെക്കുറെ പബ്ജിയുടെ അതെ ഗെയിമിംഗ് സന്തോഷം നല്‍കുന്ന ഗെയിമുകള്‍ തേടുകയാണോ? താഴെ പറയുന്ന 3 ഗെയിമുകള്‍ പരിഗണിക്കാം.
ഗെയിമിങ് ആരാധകര്‍ക്കിടയിലെ പ്രിയതാരമാണ് കാള്‍ ഓഫ് ഡ്യൂട്ടി. ഈ ഗെയിമിന്റെ മൊബൈല്‍ പതിപ്പ് കഴിഞ്ഞ ഒക്ടോബറില്‍ ആണ് എത്തിയത്. അടിസ്ഥാനപരമായി കാള്‍ ഓഫ് ഡ്യൂട്ടി ഒരു ഫസ്റ്റ്‌പേഴ്‌സണ്‍ ഷൂട്ടര്‍ (എഫ്പിഎസ്) ഗെയിം ആണ്. പക്ഷേ ഒരു വലിയ മാപ്പും സോമ്പികളുമുള്ള ഒരു വാര്‍ റോയല്‍ മോഡ് ഉണ്ട്. മള്‍ട്ടിപ്ലെയര്‍ മോഡുകളായ ഡോമിനേഷന്‍, ടീം ഡെത്ത്മാച്ച്, സ്‌നൈപ്പര്‍ ഒണ്‍ലി തുടങ്ങിയവ കാള്‍ ഓഫ് ഡ്യൂട്ടി: മൊബൈല്‍ ഗെയിമിന്റെ സവിശേഷതകളാണ്. ആന്‍ഡ്രോയിഡ്, ഐഓഎസ് ഡിവൈസുകളില്‍ കാള്‍ ഓഫ് ഡ്യൂട്ടി: മൊബൈല്‍ സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. യുഎസ് ആസ്ഥാനമായുള്ള വീഡിയോ ഗെയിം പ്രസാധകനായ ആക്ടിവിസണ്‍ ഗെയിം ആണ് ഈ ഗെയ്മിന് പിന്നില്‍.
പബ്ജിയ്ക്കുള്ള മികച്ചൊരു ബദലാണ് ഗരേനയുടെ ഫ്രീഫയര്‍. 2017ലാണ് ഈ ഗെയിം എത്തിയത്. പബ്ജി സമാനമായ ആശയമാണ് ഫ്രീഫയറിലും. ഒരു ദ്വീപിലെ 49 കളിക്കാര്‍ക്കെതിരെ ആണ് നിങ്ങള്‍ കളിക്കുന്നത്. വിജയിക്കാനുള്ള ഏക മാര്‍ഗം അതിജീവനമാണ്. അവസാനം വരെ പൊരുതി നില്‍ക്കുന്ന വ്യക്തി വിജയം നേടും. ദ്വീപില്‍ ഓടിക്കാന്‍ വിവിധ വാഹനങ്ങള്‍ ഗെയിമില്‍ ചേര്‍ത്തിട്ടുണ്ട്. ഒരു ഗെയിം ഏകദേശം 10 മിനിറ്റ് നീണ്ടുനില്‍ക്കും. നെറ്റ്ഫ്‌ലിക്‌സുമായി സഹകരിച്ച് മണി ഹെയ്സ്റ്റ് എന്ന ഷോയെ അടിസ്ഥാനമാക്കി ഒരു തീം ഗരീന ഫ്രീഫയറില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വീഡിയോ ഗെയിം പ്രസാധകനായ ഗരേന ഇന്റര്‍നാഷണല്‍ ഐ പ്രൈവറ്റ് ലിമിറ്റഡാണ് ഫ്രീഫയറിന്റെ പിന്നില്‍.
മറ്റൊരു മികച്ച ബദലാണ് ഷാഡോഗണ്‍ ലെജന്റ്‌സ്. സൗജന്യമായി നിങ്ങളുടെ ചങ്ങാതിമാര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്ന ഒരു ഫസ്റ്റ്‌പേഴ്‌സണ്‍ ഷൂട്ടര്‍ ഗെയിമാണ് ഷാഡോഗണ്‍ ലെജന്റ്‌സ്. ഭീകരനായ ഒരു അന്യഗ്രഹ ജീവി അതിന്റെ മാരകമായ ശക്തികളുമായി ഭൂമി ആക്രമിക്കുന്ന ഒരു കഥാ സന്ദര്‍ഭമാണ് ഈ ഗെയിമില്‍. ഭൂമിയെ നശിപ്പിക്കുന്നതില്‍ നിന്നും അതിനെ തടഞ്ഞു നിര്‍ത്തുന്ന അവസാന കണ്ണിയാണ് ഷാഡോഗണ്‍ ലെജന്റ്‌സ്. മികച്ച ഗ്രാഫിക്‌സിനും ഉയര്‍ന്ന എഫ്പിഎസ് കണ്ട്രോളും ആണ് ഷാഡോഗണ്‍ ലെജന്‍ഡസിന്റെ സവിശേഷത. 2018 ല്‍ മാഡ്ഫിംഗര്‍ ഗെയിംസ് ആണ് ഷാഡോഗണ്‍ ലെജന്റ്‌സ് പുറത്തിറക്കിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ആസ്ഥാനമായ വീഡിയോ ഗെയിം ഡെവലപ്പര്‍ ആണ് മാഡ്ഫിംഗര്‍ ഗെയിംസ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker