ഇനിയാരും പരാതി പറയരുത്, മൊബൈല്‍ നെറ്റിന് സ്പീഡില്ലായെന്ന്; ഇതൊന്നു പരീക്ഷിച്ചോളൂ

നമ്മളില്‍ മിക്ക ആളുകളും 4ജി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ എല്ലാവരും നേരിടുന്ന പ്രധാന പ്രേശ്‌നങ്ങളില്‍ ഒന്നാണ് നെറ്റിന് സ്പീഡില്ലാ എന്നത്. നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട ഇത്തരം പ്രേശ്‌നങ്ങള്‍ നമ്മെ പലപ്പോഴായി അസ്വസ്ഥരാക്കാറുമുണ്ട്. ചിലപ്പോഴൊക്കെ മൊബൈല്‍ ഡാറ്റയ്ക്കല്ല നിങ്ങളുടെ കയ്യിലെ സ്മാര്‍ട്‌ഫോണിനും ഇതില്‍ പകുതി ഉത്തരവാദിത്തം കാണും. എന്നാല്‍ ചില കുറുക്കു വഴികള്‍ ഉപയോഗിച്ച് കൊണ്ട് ഈ പ്രേശ്‌നങ്ങളെ നമുക്ക് പരിഹരിക്കാവുന്നതാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്‌ഫോണില്‍ തന്നെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിപ്പിക്കാനുള്ള പല ഓപ്ഷനുകളുമുണ്ട്. ഈ ഓപ്ഷനുകള്‍ എല്ലാ ഫോണുകളിലും വര്‍ക്ക് ഔട്ട് ആവണം എന്നില്ല. എങ്കിലും ചില അശ്രദ്ധ മൂലം 4ജി സ്പീഡ് കുറയുന്നത് ഒഴിവാക്കാനാവും.ഏതെങ്കിലും സുരക്ഷിതമായ നെറ്റ് ബൂസ്റ്ററുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇവയുടെ സഹായത്തോടെ ഒരു പരിധിവരെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു.നിങ്ങളുടെ കയ്യിലെ സ്മാര്‍ട്‌ഫോണിലെ സെറ്റിംഗ്‌സ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഓട്ടോ സ്റ്റാര്‍ട്ട് എന്ന ഓപ്ഷന്‍ കണ്ടെത്തുക. ഇതില്‍ ഉപയോഗമില്ലാത്ത ഒരുപാട് ആപ്പുകള്‍ക്ക് പെര്‍മിഷന്‍ നല്‍കിയിട്ടുണ്ടാവും. ഇവയെല്ലാം ഓഫ് ചെയ്ത് വെയ്ക്കണം.ഇത്തരം വഴികളിലൂടെ ഫോട്ടോസ്, വീഡിയോസ് തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഒഴിവാക്കാവുന്നതാണ്.