LATESTMOBILETECH

ഫോണുകളെ ഇനി തഴുകാം…തലോടാം… ഇക്കിളിയിടാം… അത് പ്രതികരിക്കും

ഫോണുകള്‍ക്കും വെയറബിള്‍ കംപ്യൂട്ടറുകള്‍ക്കുമായി പുതിയൊരു ഇന്റര്‍ഫേസ് വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. ആളുകള്‍ ഏറ്റവും കൂടുതല്‍ കൈക്കുള്ളില്‍ കൊണ്ടുനടക്കുന്നതും ദിവസത്തില്‍ ഭൂരിഭാഗം സമയം കൂടെ കൂട്ടുന്നതും ഫോണിനെ ആണല്ലോ. അതുകൊണ്ടു തന്നെയാണ് ഇത്തരത്തിലൊരു പുതിയ നീക്കം.
മനുഷ്യരുടെ ചര്‍മം പോലുള്ള ഇതിലൂടെ ഇനി തഴുകലും പിച്ചലും ഇക്കിളിയാക്കലും ഫോണുകള്‍ക്കു തിരിച്ചറിയാനാവും. സ്‌കിന്‍ഓണ്‍ എന്നു പേരിട്ട ഈ ഇന്റര്‍ഫേസ് കാഴ്ചയില്‍ ചര്‍മംപോലെയാണെന്നു മാത്രമല്ല ഒരിന്ദ്രിയംപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.
ഈ കൃത്രിമ ചര്‍മത്തില്‍ ഇക്കിളിയിട്ടാല്‍ ഫോണില്‍ പൊട്ടിച്ചിരിക്കുന്ന ഇമോജി തെളിയും. ടാപ് ചെയ്താല്‍ അദ്ഭുതപ്പെടുന്ന മുഖമാണ് തെളിയുക. ഉപയോക്താക്കള്‍ക്ക് ചാറ്റിനിടെ കൂടുതല്‍ കാര്യക്ഷമമായി വികാരങ്ങള്‍ പങ്കുവയ്ക്കാന്‍ ഈ ഇന്റര്‍ഫേസ് സഹായിക്കുമെന്നാണ് ഗവേഷകരുടെ പക്ഷം.
മൊബൈലിന്റെ കേയ്‌സ് പോലെയിരിക്കുന്ന ഇതിന് ഉപയോക്താവ് എത്രമാത്രം സമ്മര്‍ദ്ദം അതില്‍ ചെലുത്തുന്നുവെന്ന് തിരിച്ചറിയാനാവും. നിരവധി പാളികളുള്ള സിലിക്കോണ്‍ ഉപയോഗിച്ചാണ് നിര്‍മാണം.
അങ്ങനെ സംവേദനശേഷിയുള്ള കൃത്രിമ ചര്‍മവും ഇന്ററാക്ടീവ് ഡിവൈസുകളിലേക്ക് എത്തി. കൂടുതല്‍ പഠനങ്ങള്‍ ഈ രംഗത്തുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker