മുംബൈ: പയ്യന്റെ വെബ് സീരീസ് കാഴ്ച രക്ഷിച്ചത് നിരവധി ജീവനുകള്‍. മഹാരാഷ്ട്രയിലെ ദോംബിവഌയിലുള്ള രണ്ടു നില കെട്ടിടത്തിലെ 75 ഓളം താമസക്കാരെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നതിന് മുമ്പ് ഈ യുവാവ് രക്ഷിച്ചത് വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
പുലര്‍ച്ചവരെ വെബ്സീരിസ് കണ്ടുകൊണ്ടിരുന്നന്ന 18കാരനായ കുനാല്‍ മോഹിതാണ് സ്വന്തം വീട്ടുകാരുള്പ്പടെയുള്ളവരുടെ ജീവന് രക്ഷിച്ചത്. കുനാല്‍ പുലര്‍ച്ച നാല് മണിക്ക് വെബ്സീരീസ് കാണുന്നതിനിടെ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം പെട്ടെന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയത് കണ്ടു. ഉടന്‍ തന്നെ കുടുംബാംഗങ്ങളേയും കെട്ടിടത്തില്‍ താമസിക്കുന്ന മറ്റുള്ളവരേയും ഉണര്‍ത്തി പുറത്തേക്ക് ഓടി. എല്ലാവരോടും പുറത്തേക്ക് ഓടാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കം കെട്ടിടം പൂര്‍ണ്ണമായും നിലംപതിച്ചു.
കുനാലിന്റെ കുടുംബമടക്കം 75 ഓളം പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കോപ്പര്‍ മേഖലയിലുള്ള ഈ കെട്ടിടം ഒമ്പത് മാസം മുമ്പ് അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. താമസക്കാരോട് കെട്ടിടം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുമുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
അധികൃതരില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നുവെന്ന് കുനാലും പറഞ്ഞു.’ അധികൃതരില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെ താമസിക്കുന്നവര്‍ സാമ്പത്തികമായി ഏറെ ദുര്‍ബലരാണ്. പോകാന്‍ മറ്റൊരു സ്ഥലവുമില്ലാത്തതിനാലാണ് ഇവിടെ തന്നെ താമസിച്ചത്’ കുനാല്‍ പറഞ്ഞു.