ന്യൂഡല്‍ഹി: രാജ്യം കോവിഡിനെ ശക്തമായി നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഘോഷങ്ങളില്‍ ജാഗ്രത കുറയ്ക്കരുതെന്നും അതിനുള്ള സമയമായിട്ടില്ലെന്നും മോദി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.ഇപ്പോള്‍ എല്ലാവരും വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നു.
ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മോദി പറഞ്ഞു.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ പാലിക്കുന്നതില്‍ ചിലര്‍ വിമുഖത കാണിക്കുന്നു. വൈറസിനെ ലഘുവായാണ് ചിലര്‍ കാണുന്നത്. മാസ്കില്ലാതെ പുറത്തിറങ്ങുന്നത് മറ്റുള്ളവരുടെ ജീവന് കൂടി അപകടത്തിലാക്കുകയാണ്. ലോക്ക്ഡൗണ്‍ മാത്രമെ രാജ്യത്ത് പിന്വലിച്ചിട്ടുള്ളു. വൈറസ് രാജ്യം വിട്ടുപോയിട്ടില്ലെന്നും മോദി പറഞ്ഞു.
രാജ്യത്ത് വാക്സിന് പരീക്ഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. എല്ലാവര്‍ക്കം വാക്സിന് ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. യുദ്ധകാലാടിസ്ഥാനത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മരണസംഖ്യപിടിച്ചുനിര്ത്താനായെന്നും രാജ്യത്തെ കോവിഡ് മുക്തി നിരക്ക് വര്‍ധിച്ചതായും മോദി പറഞ്ഞു.