BREAKING NEWSKERALA

‘ആ 130 കോടിയില്‍ ഞാനില്ല’: മോദിയുടെ വാക്കിനെതിരേ ട്രെന്റായി പ്രചരണം

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ട്രെന്റായി ‘ആ 130 കോടിയില്‍ ഞാനില്ല’ എന്ന പ്രചരണം. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞ 130 കോടി ജനങ്ങളില്‍ ഞാനില്ല എന്നാണ് പോസ്റ്ററില്‍ പറയുന്നത്.
അതേസമയം, രാമക്ഷേത്രത്തിന്റെ ശിലാ സ്ഥാപനം നടക്കവെ ‘ലാന്‍ഡ് ഓഫ് രാവണന്‍’ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റായിരുന്നു. രാംമന്ദിര്‍, ബാബരിസിന്ദാഹേ എന്ന ഹാഷ്ടാഗും ട്വിറ്റര്‍ ട്രെന്റിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. പ്രചരണത്തിനു പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ട്വിറ്റര്‍ ഹാന്റിലുകളായിരുന്നു.
രാവണന്‍ തങ്ങളുടെ ദ്രാവിഡ രാജാവാണെന്നും രാമനിവിടെയുണ്ടെങ്കില്‍ രാവണനും ഉണ്ടെന്നും തുടങ്ങി രാവണനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി ട്വീറ്റുകളാണ് ട്വിറ്ററിലുള്ളത്. തമിഴ്‌നാട്ടിലെ നായകന്‍ രാമനല്ല, രാവണനാണെന്നും ചിലര്‍ പറയുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിനു വേണ്ടിയുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലെയായിരുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ദളിതരും പിന്നോക്കക്കാരും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചിരുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമക്ഷേത്രം ദേശീയതയുടെ അടയാളമാമെന്നും നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നതെന്നും മോദി പറഞ്ഞു.

Related Articles

Back to top button