BREAKING NEWSLATESTNATIONAL

‘ജോലി ചെയ്യാത്തത് എന്താണെന്ന ചോദ്യമില്ല, സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നില്ലെയെന്നാണ് ഇപ്പോഴത്തെ ചോദ്യം’: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്റ്റാര്‍ട്ടപ്പിനെ കുറിച്ച് നേരത്തെ പറയുമ്പോള്‍ എന്തുകൊണ്ട് നീ ജോലി ചെയ്യുന്നില്ല എന്നായിരുന്നു ആളുകള്‍ ചോദിച്ചിരുന്നത്. ഇപ്പോള്‍ ചോദിക്കുന്നത് എന്തുകൊണ്ട് നീ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നില്ല എന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംരംഭകരോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
സംരംഭകരെ പ്രശംസിച്ച പ്രധാനമന്ത്രി ഭാവിയെ മാറ്റിമറിക്കാനുള്ള കഴിവ് യുവതയ്ക്കുണ്ടെന്നും പറഞ്ഞു. ഇതാണ് ഡിജിറ്റല്‍ വിപ്ലവത്തിന്റെ യുഗം. ഭാവിയിലെ സംരംഭകര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കണമെന്നത് കാലത്തിന്റെ ആവശ്യമാണ്. ഭാവിയിലെ സാങ്കേതികവിദ്യ ഏഷ്യന്‍ ലാബുകളില്‍ നിന്നാണ് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘ബിസ്സിനസിന്റെ ജനസംഖ്യാപരമായ സ്വഭാവത്തെ തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ മാറ്റുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയാണ് ഇന്ത്യ. 41000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 5700 ഓളം ഐടി മേഖലയിലും 3600 എണ്ണം ആരോഗ്യ രംഗത്തും 1700 സ്റ്റാര്‍ട്ടപ്പുകള്‍ കാര്‍ഷിക മേഖലയിലും ഉള്‍പ്പെടുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങില്‍ പ്രധാനമന്ത്രി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് പ്രഖ്യാപിച്ചു. പുതിയ സംരംഭകരെ സഹായിക്കുന്നതിനായി ആയിരം കോടി രൂപ മാറ്റിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker