BREAKING NEWSLATESTNATIONAL

മോദി ബംഗ്ലാദേശിലേക്ക്; ലോക്ഡൗണിന് ശേഷമുളള ആദ്യ വിദേശയാത്ര

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലേക്ക് യാത്ര തിരിച്ചു. കോവിഡ് ലോക്ഡൗണിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. ബംഗ്ലാദേശിന്റെ സാമ്പത്തിക, വികസന നേട്ടങ്ങളില്‍ ഇന്ത്യയുടെ പിന്തുണ എക്കാലവും ഉണ്ടാവുമെന്ന ഉറപ്പും ഈ സന്ദര്‍ശനത്തിലൂടെ നല്‍കാന്‍ അദ്ദേഹം ശ്രമിക്കും.
ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി ഇന്നും നാളെയുമായി വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും, രാജ്യത്തിന്റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. തുടര്‍ന്ന് സത്ഖിരയിലെ കാളിക്ഷേത്രവും, ഒരാഖണ്ഡിയിലെ മഠുവാ ക്ഷേത്രവും മോദി സന്ദര്‍ശിക്കും. നാളെ പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ഏറെ സ്വാധീനമുളള മഠുവാ വിഭാഗത്തിന്റെ ക്ഷേത്രത്തില്‍ മോദി സന്ദര്‍ശിക്കുന്നത് ഏറെ രാഷ്ട്രീപ്രധാന്യം അര്‍ഹിക്കുന്നു. വ്യാപാരം, സ്റ്റാര്‍ട്ട് അപ്പ്,ദുരന്തനിവാരണ മേഖലകളില്‍ ഇരുരാജ്യങ്ങളും പുതിയ കരാറുകളിലും ഏര്‍പ്പെടും.
ബംഗ്ലാദേശിന്റെ വികസനത്തിന് ഇന്ത്യയുടെ പിന്തുണ എക്കാലവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button