LATESTNATIONAL

കോവിഡ് പോരാളികള്‍ക്ക് ആദരവുമായി മന്‍ കി ബാത്; കാറോണയ്‌ക്കെതിരേ പോരാളികളായവരെ ഭാവിതലമുറകള്‍ എന്നും ഓര്‍ക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്ത്’ എഴുപത്തിയഞ്ചാം ഭാഗമാണ് ഞായറാഴ്ച പ്രക്ഷേപണം ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭാരതമെമ്പാടും ജനതാ കര്‍ഫ്യൂ ആചരിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രഭാഷണം തുടങ്ങിയത്. അത് ലോകമെമ്പാടും ഒരു മാതൃകയായി മാറി. കൊറോണയ്‌ക്കെതിരേ പോരാളികളായവരെ ഭാവിതലമുറകള്‍ എന്നും ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയാണ് ഇന്ത്യയില്‍ നടക്കുന്നത്. യുപിയില്‍ 109 കാരിയായ സ്ത്രീക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കി. അതുപോലെ ദില്ലിയില്‍ 107 കാരനായ ഒരാള്‍ക്ക് നാം പ്രതിരോധ കുത്തിവയ്പ് നല്‍കി. കൊറോണയ്‌ക്കെതിരേയുള്ള പ്രതിരോധവും കരുതലും തുടരണം.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടിയ റെക്കോര്‍ഡ് നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബിഡബ്ല്യുഎഫ് സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ടൂര്‍ണമെന്റില്‍ വെള്ളി മെഡല്‍ നേടിയ പി വി സിന്ധുവിനെ അദ്ദേഹം പ്രശംസിച്ചു. ശാസ്ത്രം, കായികം, തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ത്യന്‍ വനിതകള്‍ വ്യക്തിമുദ്ര പതിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ബംഗളാദേശില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി മോദി ശനിയാഴ്ച രാത്രിയോടെയാണ് മടങ്ങിയെത്തിയത്. ബംഗഌദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഷെയ്ഖ് മുജിബുര്‍ റഹ്മാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ബംഗഌദേശിലെ ക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.

Related Articles

Back to top button