BREAKING NEWSLATESTNATIONAL

അഞ്ചുവര്‍ഷത്തിനിടെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതല്‍ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും ഇതിനു ചെലവായത് 517 കോടി രൂപയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യമറിയിച്ചത്. പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനത്തിന്റെ ഫലങ്ങളും അദ്ദേഹം വിശദീകരിച്ചു.
യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ പ്രധാനമന്ത്രി അഞ്ചുതവണ പോയി. സിങ്കപ്പൂര്‍, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ പലതവണ പോയി. 2019 നവംബര്‍ 13, 14 തീയതികളില്‍ നടത്തിയ ബ്രസീല്‍ യാത്രയാണ് അവസാനത്തേത്. ബ്രിക്‌സ് (ബ്രസീല്‍റഷ്യഇന്ത്യചൈനദക്ഷിണാഫ്രിക്ക) ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ഇത്.
ഉഭയകക്ഷി, മേഖലാ, ആഗോള വിഷയങ്ങളില്‍ ഇന്ത്യയുടെ കാഴ്ചപ്പാടെന്തെന്ന് മറ്റു രാജ്യങ്ങള്‍ക്കു മനസ്സിലാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുതകിയെന്ന് മുരളീധരന്‍ പറഞ്ഞു.

Related Articles

Back to top button