BREAKING NEWSLATESTNATIONAL

മോദിക്ക് ചൈനയിലും ആരാധകര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ദിവസങ്ങള്‍ കഴിയുന്തോറും ജനപ്രീതി ഏറിവരികയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ ചൈനയില്‍ വരെ പ്രധാനമന്ത്രിയ്ക്ക് ആരാധകര്‍ ഉണ്ട്. കേള്‍ക്കുമ്പോള്‍ ശത്രുരാജ്യമായ ചൈനയില്‍ നിന്നോ ആരാധകര്‍ എന്ന് സംശയം ഉണ്ടാകുമെങ്കിലും ശരിക്കും സത്യമാണ് കേട്ടോ.
ഇന്ത്യചൈന സംഘര്‍ഷം നടന്നിട്ട് മൂന്നുമാസം കഴിയുന്ന ഈ സമയത്ത് ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് നടത്തിയ സര്‍വ്വേയിലാണ് ഞെട്ടിക്കുന്ന ഈ വിവരം ചൈനയിലെ ജനങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സര്‍വ്വേ നടത്തിയതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നത് ഒട്ടുമിക്ക ചൈനക്കാര്‍ക്കും സ്വന്തം നേതാക്കളേക്കാളും പ്രിയം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയുമാണെന്നാണ്.
സര്‍വ്വേ നടത്തിയപ്പോള്‍ 50 ശതമാനംചൈനീസ് പൗരന്മാര്‍ സ്വന്തം സര്‍ക്കാരിനെ അനുകൂലിച്ചപ്പോള്‍ ബാക്കിയുള്ള 50 ശതമാനം ജനങ്ങളുടേയും പിന്തുണ ലഭിച്ചിരിക്കുന്നത് മറ്റാര്‍ക്കുമല്ല നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ്. കൂടാതെ 70 ശതമാനം പേരുടെ ചിന്ത ഇന്ത്യയില്‍ ചൈന വിരുദ്ധ വികാരം വളരെ ശക്തമാണെന്നാണ് എന്നാല്‍ 30 ശതമാനം പേര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വൈകാതെതന്നെ മെച്ചപ്പെട്ടേക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഒരു 9 ശതമാനം പേര്‍ പറയുന്നത് നല്ല രീതിയില്‍ ബന്ധം മെച്ചപ്പെട്ടാലും അധിക നാള്‍ അത് തുടരില്ലയെന്നാണ്.
ഇതിനിടയില്‍ ഇന്ത്യയില്‍ ശക്തമായ ചൈന വിരുദ്ധ വികാരം ഉയര്‍ന്നപ്പോള്‍ ചൈനയിലെ ടെക് ഭീമനായ ഔമംലശ ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നന്നതിനായി ഇവിടുത്തെ പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും വലിയ രീതിയില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാണെന്നും കുറിച്ചിരുന്നു.
ഗാലവാനില്‍ ഇന്ത്യചൈന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ചൈനീസ് കമ്പനികളെയെല്ലാം ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുകയായിരുന്നു. മാത്രമല്ല നിരവധി ചൈനീസ് കമ്പനികളുമായുള്ള ബന്ധം ഇന്ത്യ ഘട്ടം ഘട്ടമായി അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button