LATESTNATIONAL

മലയാളത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിയും അമിത്ഷായും

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളോട് റെക്കോര്‍ഡ് എണ്ണത്തില്‍ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളമുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ അഞ്ച് ഭാഷകളില്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന.
മലയാളത്തില്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ… ‘കേരളത്തിലെ ജനങ്ങളോട്, പ്രത്യേകിച്ച് സംസ്ഥാനത്തെ യുവാക്കളോടും ആദ്യമായി വോട്ട് ചെയ്യുന്നവരോടും റെക്കോര്‍ഡ് എണ്ണത്തില്‍ വോട്ടുചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’
ആഭ്യന്തരമന്ത്രി അമിത് ഷായും അഞ്ച് ഭാഷകളില്‍ ട്വീറ്റ് ചെയ്തു. ‘അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടര്‍മാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ അമിത് ഷാ മലയാളത്തില്‍ ട്വീറ്റ് ചെയ്തു.

Related Articles

Back to top button