BREAKING NEWSNATIONAL

മോദിയുടെ വീഡിയോക്ക് ”ഡിസ് ലൈക്ക്” പ്രളയം; ബിജെപി ”ഡിസ് ലൈക്ക്” ബട്ടണ്‍ ഓഫ് ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോക്ക് ഡിസ്ലൈക്കോടു ഡിസ്ലൈക്ക് ആയതോടെ ഡിസ്ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബിജെപി. രാജ്യത്തെ അഭിസംബോധന ചെയ്ത വീഡിയോക്കായിരുന്നു ഡിസ്ലൈക്ക്. ആദ്യ മിനിട്ടുകളില്‍ തന്നെ ആയിരക്കണക്കിന് ഡിസ്ലൈക്കുകള്‍ വന്നപ്പോള്‍ ഡിസ്ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലായിരുന്നു വീഡിയോ പങ്കുവെച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഉടന്‍ തന്നെ കമന്റ് ബോക്‌സില്‍ പ്രതിഷേധവും തുടങ്ങി. ഡിസ്ലൈക്ക് ബട്ടണ്‍ തിരിച്ചുകൊണ്ടുവരൂ, അഭിപ്രയ സ്വാതന്ത്ര്യമില്ലേ, ബിജെപി ഐടി സെല്‍ പണി തുടങ്ങി എന്നിങ്ങനെയൊക്കെയായിരുന്നു കമന്റുകള്‍. ഇനി കമന്റ് ബോക്‌സ് എന്നാണോ അടച്ചുപൂട്ടുന്നത് എന്നായിരുന്നു ചിലരുടെ സംശയം. ഡിസ്ലൈക്ക് ഓഫ് ചെയ്തതിനെതിരെ ട്വിറ്ററിലും പ്രതിഷേധം ഉയര്‍ന്നു.
നേരത്തെ മോദിയുടെ മന്‍ കീ ബാത്തിനും സമാനമായ രീതിയില്‍ ഡിസ്ലൈക്കുകളുണ്ടായി. ജീ, നീറ്റ് പരീക്ഷകളുടെ പശ്ചാത്തലത്തില്‍ മോദി നടത്തിയ മന്‍ കീ ബാത്ത് യൂ ട്യൂബിലിട്ടപ്പോഴാണ് റെക്കോര്‍ഡ് ഡിസ്ലൈക്ക് ലഭിച്ചത്. കോവിഡ് വ്യാപന സമയമായിട്ടും പരീക്ഷകള്‍ മാറ്റിവെയ്ക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സമയമായിരുന്നു അത്. കോവിഡ് ജാഗ്രതയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ശക്തി തെളിയിച്ചെന്നും ഉത്സവ കാലങ്ങളില്‍ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് അവസാനിച്ചെന്ന് പറഞ്ഞ് നിസാരവത്കരിക്കാന്‍ കഴിയുന്ന സമയം ആയിട്ടില്ല. വാക്‌സിന്‍ ലഭ്യമാകുന്നത് വരെ കോവിഡ് പ്രതിരോധം ഇതേരീതിയില്‍ തുടരണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

Related Articles

Back to top button