ENTERTAINMENTMALAYALAM

വിക്ടേഴ്‌സ് ചാനലില്‍ ക്ലാസെടുക്കാന്‍ മോഹന്‍ലാലും; ആദ്യ എപ്പിസോഡ് ഇന്ന്

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെല്‍’ ക്ലാസുകളില്‍ മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ കുട്ടികളുമായി സംവദിക്കുന്നു. പത്താം തരത്തിലെ ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിലെത്തുന്നത്.

മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ ‘ പ്രൊജക്റ്റ് ടൈഗര്‍ ‘ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിക്കുക. മൂന്ന് എപ്പിസോഡുകളായിട്ടാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം ഇന്ന് ഉച്ചയ്ക്ക് 12നാണ്.

തന്റെ അഭിന ജീവിതത്തില്‍ മൃഗങ്ങളോടൊത്തുള്ള അഭിനയം എങ്ങനെയായിരുന്നുവെന്നും ഇന്ത്യന്‍ സിനിമകളില്‍ മൃഗങ്ങള്‍ അഭിനയിച്ച ചലച്ചിത്രങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളായി മാറുമ്പോള്‍ ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker