ENTERTAINMENTMALAYALAM

‘ലാലപ്പന്‍’ പരാമര്‍ശം, മാപ്പുപറഞ്ഞ് ജോബി

കൊച്ചി:ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ഏറ്റവും ജനകീയമായ പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്, ലക്ഷ്മി നക്ഷത്ര അവതാരകയായെത്തുന്ന പരിപാടിയില്‍ സിനിമയിലും സീരിയല്‍ താരങ്ങളും പങ്കെടുക്കാറുണ്ട്. ഇരുടീമുകളായി തിരിച്ച് രസകരമായ മത്സരങ്ങളും നടത്താറുണ്ട്. കോമഡിയും പാട്ടും സ്‌കിറ്റുകളുമൊക്കെയായാണ് പരിപാടിയിലുണ്ടാവാറുള്ളത്.

കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത കോമഡി സ്‌കിറ്റുമായി ബന്ധപ്പെട്ട വിവാദം കടുത്ത് വരികയാണ്. ലാലപ്പന്‍ എന്നായിരുന്നു സ്‌കിറ്റിനിടയില്‍ മോഹന്‍ലാലിനെ വിശേഷിപ്പിച്ചത്. ഇതോടെയാണ് മോഹന്‍ലാല്‍ ഫാന്‍സ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള അധിക്ഷേപം ശരിയല്ലെന്ന് വ്യക്തമാക്കിയായിരുന്നു ആരാധകരെത്തിയത്. ചാനലിനെതിരെ വിമര്‍ശനങ്ങള്‍ കടുത്തതോടെയായിരുന്നു ഖേദപ്രകടനവുമായി ബന്ധപ്പെട്ടവരെത്തിയത്.

ചാനലിന്റെ ക്ഷമാപണക്കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് ആര്‍ടിസ്റ്റായ ജോബിയും ലൈവ് വീഡിയോയിലൂടെ ക്ഷമാപണവുമായെത്തിയത്. വേദിയില്‍ വെച്ച് പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്.

Related Articles

Back to top button